● മുതിര്‍ന്ന നേതാക്കളായ ഷാഫി അയ്യങ്കോലിനെയും ഗോപാലന്‍ മൂലയിലിനെയും ആദരിച്ചു.
● 15-ാം വാർഡ് പ്രസിഡണ്ട് കരീം ഹദ്ദാദ് അധ്യക്ഷത വഹിച്ചു.
● ഡിസിസി വൈസ് പ്രസിഡണ്ടിന് വാർഡിന്റെ സ്നേഹോപഹാരം നൽകി.
● മണ്ഡലം, ബ്ലോക്ക് നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.
● സാലിഹ് ദർഗാസ് സ്വാഗതവും മുനീർ സി ബി നന്ദിയും പറഞ്ഞു.
കളനാട്: (MyKasargodVartha) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം 14-15 വാര്‍ഡ് മഹത്മാഗാന്ധി കുടുംബ സംഗമവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കലും നടന്നു.
15-ാം വാര്‍ഡ് പ്രസിഡണ്ട് കരീം ഹദ്ദാദിന്‍റെ അദ്ധ്യക്ഷതയില്‍ കാസർകോട് ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാഫി അയ്യങ്കോല്‍, ഗോപാലന്‍ മൂലയില്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വലിനുള്ള 15-ാം വാര്‍ഡിന്‍റെ സ്നേഹോപഹാരം വാര്‍ഡ് പ്രസിഡണ്ട് കരീം ഹദ്ദാദ് നല്‍കി.
ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് എം ബാലചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് എ കെ ശശിധരന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിമാരായ നെസീര്‍ കെ കോളിയടുക്കം, രാജന്‍ കുന്നുമ്മല്‍, മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി കളനാട്, ഇന്‍ക്കാസ് അബൂദാബി കാസർകോട് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ ദര്‍ഗാസ് എന്നിവര്‍ സംസാരിച്ചു.
സാലിഹ് ദര്‍ഗാസ് സ്വാഗതവും മുനീര്‍ സി ബി നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary In English: The Indian National Congress Chemnad Mandalam held a family gathering in Kalnad, Kasaragod, where senior Congress leaders Shafi Ayyangol and Gopalan Moolayil were honored. The event was inaugurated by DCC Vice President Sajid Mauvval.
Keywords in English: Kalnad Congress family gathering news, Kasaragod Congress event, Senior Congress leaders honored, Sajid Mauvval inauguration, Chemnad Congress meeting, Kerala Congress news, Local political gathering, Congress party event