● കെയർവെൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സൗജന്യ ക്യാമ്പ്.
● ആറ് വയസ്സിന് മുകളിലുള്ളവർക്കും പിന്നോക്കം നിൽക്കുന്നവർക്കും മുൻഗണന.
● രജിസ്ട്രേഷന് റേഷൻ കാർഡ്/ആധാർ/ജനന സർട്ടിഫിക്കറ്റ് കോപ്പി വേണം.
കാസർകോട്: (MyKasargodVartha) ഫ്രൈഡേ ക്ലബ് കാസർകോട് കെയർവെൽ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ എല്ലാ വർഷവും സംഘടിപ്പിക്കുന്ന സൗജന്യ സുന്നത്ത് ക്യാമ്പ് ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 8 മണിക്ക് കെയർവെൽ ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നു.
ആറ് വയസ്സിന് മുകളിലുള്ള യത്തീം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെയുമാണ് ക്യാമ്പിൽ പ്രധാനമായി പരിഗണിക്കുന്നത്.
സുന്നത്തിനിരുത്താൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ റേഷൻ കാർഡ് / ആധാർ കാർഡ് / ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം കാസർകോട് ഇസ്‌ലാമിക് സെൻ്റർ മസ്ജിദിന് സമീപമുള്ള ഫ്രൈഡേ ക്ലബ്ബ് ഓഫീസിൽ ഈ മാസം 28 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓഫീസ് പ്രവർത്തന സമയം.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്ന നമ്പർ: 9447 747 667.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary In English: Friday Club Kasaragod, in association with Carewell Hospital, is organizing a free circumcision camp on April 30th. Priority will be given to orphans and children from financially disadvantaged families above six years of age. Registration closes on April 28th.
Keywords: Kasaragod news, Free circumcision camp news, Friday Club Kasaragod, Carewell Hospital camp, Charity camp Kerala, Health camp Kasaragod, Free health service news, Social service news
#FreeCamp, #Circumcision, #Kasaragod, #FridayClub, #CarewellHospital, #Charity