● കിടപ്പിലായ രോഗികൾക്കും കാൻസർ, ഡയാലിസിസ് രോഗികൾക്കും സഹായം നൽകുന്നു.
● റംസാൻ മാസത്തിലും അല്ലാതെയും സഹായ പ്രവർത്തനങ്ങൾ നടത്തുന്നു.
● അർഹിക്കുന്നവരിലേക്ക് ആരും അറിയാതെ സഹായങ്ങൾ എത്തിക്കുന്നു.
● വാർഡ് കമ്മിറ്റി വർഷങ്ങളായി ഇത് ഭംഗിയായി നിർവഹിച്ചു വരുന്നു.
മൊഗ്രാൽ പുത്തൂർ: (MyKasargodVartha) റംസാനിലും അല്ലാതെയും 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി.എം. മുനീർ ഹാജി പറഞ്ഞു. റംസാൻ റിലീഫിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പിലായ രോഗികൾക്കും കാൻസർ, ഡയാലിസിസ് രോഗികൾക്കും ഈ വാർഡ് കമ്മിറ്റി നിരവധി സഹായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. അർഹിക്കുന്നവരിലേക്ക് ആരും അറിയാതെ സഹായങ്ങൾ എത്തിക്കുക എന്നതാണ് പുണ്യം. 15-ാം വാർഡ് ലീഗ് കമ്മിറ്റി വർഷങ്ങളായി ഇത് ഭംഗിയായി നിർവഹിച്ചു വരികയാണെന്നും മുനീർ ഹാജി പറഞ്ഞു.
പ്രസിഡൻ്റ് സി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് അൻവർ ചേരങ്കൈ റംസാൻ സംഗമം ഉദ്ഘാടനം ചെയ്തു. എസ്.പി. സലാഹുദ്ദീൻ, പഞ്ചായത്ത് ലീഗ് നേതാക്കളായ മുഹമ്മദ് കുന്നിൽ, കെ.ബി. അഷ്റഫ്, കരീം ചൗക്കി, കെ.എം.സി.സി. നേതാവ് ഹാരിസ് പി.ബി.എസ്., മാഹിൻ കുന്നിൽ, ഹംസ പുത്തൂർ, നൗഫൽ പുത്തൂർ, ഷെഫീഖ് പി.ബി.എസ്., ഇർഫാൻ കുന്നിൽ, അബ്ബാസ് മൊഗർ, മുനീസ്, ഷാഫി കച്ചായി, മുഹ്സിൻ, അബ്ദുള്ള, ആഷിഫ് അറഫാത്ത്, ഹമീദ്, ഹുസൈൻ, അഫാം തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
The 15th Ward Muslim League Committee in Mogral Puthur has been praised for its exemplary charitable activities during Ramadan and beyond. The committee provides assistance to bedridden, cancer, and dialysis patients.
Mogral Puthur News, Muslim League News, Charity News, Ramadan Relief News, Kasaragod News, Kerala Political News, Community Service News, Healthcare News
#MogralPuthur, #MuslimLeague, #Charity, #Ramadan, #Kasaragod, #Kerala