● യു.എ.ഇ അമാസ്ക് സംഘടിപ്പിച്ച അമാസ്ക് ഫെസ്റ്റ് സീസൺ ഫൈവിലാണ് പുരസ്കാരം നൽകിയത്.
● പ്രവാസത്തിൻ്റെ തിരക്കിനിടയിലും സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കുന്നു.
● മയ്യത്ത് പരിപാലന കാര്യങ്ങളിൽ സുഹൈൽ കോപ്പ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
● അമാസ്ക് സന്തോഷ്‌നഗർ സെൻട്രൽ കമ്മിറ്റി ചെയർമാൻ സലീം ടി.എ. മൊമെന്റോ കൈമാറി.
ദുബൈ: (MyKasargodVartha) സാമൂഹിക ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് മാതൃക പ്രവർത്തനം നടത്തുന്ന സുഹൈൽ കോപ്പയെ യു.എ.ഇ അമാസ്ക് ആദരിച്ചു. യു.എ.ഇ അമാസ്ക് സംഘടിപ്പിച്ച അമാസ്ക് ഫെസ്റ്റ് സീസൺ ഫൈവിൽ നടന്ന പരിപാടിയിലാണ് സുഹൈൽ കോപ്പയെ ആദരിച്ചത്.
അമാസ്ക് സന്തോഷ്‌നഗർ സെൻട്രൽ കമ്മിറ്റി ചെയർമാൻ സലീം ടി.എ. മൊമെന്റോ കൈമാറി. പ്രവാസത്തിൻ്റെ തിരക്കിനിടയിലും സഹജീവികളുടെ പ്രയാസങ്ങളിൽ കൂടെ നിൽക്കുകയും മയ്യത്ത് പരിപാലന കാര്യങ്ങളിൽ സുഹൈൽ കോപ്പ നടത്തുന്ന പ്രവർത്തനങ്ങളും യുവതലമുറയ്ക്ക് മാതൃകയാണെന്ന് സലീം ടി.എ. അഭിപ്രായപ്പെട്ടു.
ചടങ്ങിൽ യു.എ.ഇ. അമാസ്ക് ചെയർമാൻ ഷാഫി അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൺവീനർ ഉനൈസ് ചൂരി സ്വാഗതം പറഞ്ഞു. മുൻ ചെയർമാൻ മൊയ്ദു ബോംബെ, ജലീൽ ഗോവ, ബി.എ. ഹാരിസ്, ഇർഫാൽ പി.എ., അബൂതാഹിർ, നിയാസ് സി.കെ., നൗഷാദ് കുഞ്ഞിക്കാനം, തംസീർ പി.എം., റാഷിദ് എ.ആർ., അൽത്താഫ്, അഷ്മൽ സ്വലാഹ്, അബ്ബാസ് സി.എ., സാബിത്, സിദ്ദീഖ് പി.എം., എ.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ സഫ്‌വാൻ, മർവാൻ, അമ്മി നായന്മാർമൂല, ഫൈസൽ പട്ടേൽ, ഹസ്‌കർ ചൂരി, ഇബ്രാഹിം ബേരിക്ക, താത്തു, സർഫാറസ് പട്ടേൽ തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ സുമൈസ് ബദ്രിയ നന്ദി പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Keywords: UAE News, Dubai News, Charity News, Social Work News, Award Ceremony News, Community Service News, Amasq Fest News, Expatriate News