● യോഗത്തിൽ യൂണിറ്റ് ഭാരവാഹികളും, സർക്കിൾ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
● പരിപാടി ഹനീഫ അഡൂരിന്റെ അധ്യക്ഷത്വത്തിൽ സുൽമാൻ സഅദി കൊട്ടിയാടി ഉദ്ഘാടനം ചെയ്തു.
പള്ളങ്കോട്: (MyKasargodVartha) യൂണിറ്റ് ഭാരവാഹികളെയും സർക്കിൾ എക്സിക്യൂട്ടീവ് അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള പ്രചോദനാത്മക സംഗമമായ മുഖദ്ദിമ എസ്.വൈ.എസ്. പള്ളങ്കോട് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളങ്കോട് മദനിയം ക്യാമ്പസിൽ വെച്ച് നടന്നു.
പുനഃസംഘടിപ്പിക്കപ്പെട്ട യൂണിറ്റ്, സർക്കിൾ ഭാരവാഹികൾ തമ്മിലുള്ള പരിചയപ്പെടുത്തലും സഹകരണം വർദ്ധിപ്പിക്കുന്നതിനും, യൂണിറ്റ് ഭാരവാഹികൾക്കും സർക്കിൾ കമ്മിറ്റി അംഗങ്ങൾക്കും ശ്രദ്ധിക്കേണ്ടതും ശ്രദ്ധയിൽ വെക്കേണ്ടതുമായ മേഖലകൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു പരിപാടി.
പരിപാടി സർക്കിൾ പ്രസിഡന്റ് ഹനീഫ അഡൂരിന്റെ അധ്യക്ഷതയിൽ സോൺ പ്രസിഡന്റ് സുലൈമാൻ സഅദി കൊട്ടിയാടി ഉദ്ഘാടനം ചെയ്തു.
സവാദ് ആലൂർ, ഹല്ലാജ സഖാഫി, ഹസൈനാർ മിസ്ബാഹി, ഉമർ സഖാഫി പള്ളത്തൂർ, അലി സുഹ്രി മാസ്തി കുണ്ട് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം വിഷയാവതരണം നടത്തി.
മുസ്തഫ കാർനൂർ, അബ്ദുറഹ്മാൻ ഹനീഫി, ഹാരിസ് സഖാഫി, റഹീം സഅദി, അഷ്റഫ് നിസാമി, അലി തെങ്ങു വളപ്പ്, ഷമീർ പരപ്പ തുടങ്ങിയവർ സംബന്ധിച്ചു.
കരീം ജൗഹരി ഗാളിമുഖം സ്വാഗതവും മൊയ്‌ദീൻ ഹസ്സൈനാർ നന്ദിയും പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The S.Y.S. Pallankode Circle organized a motivational meeting with unit and executive members to discuss cooperation, unity, and areas of focus for improvement.
Keywords: S.Y.S. News, Pallankode News, Kerala News, Social Welfare News, Kerala Circle News, S.Y.S. Circle, Kerala Events, Motivational Meeting Newsപ്പിച്ചു