● ദാനധർമ്മങ്ങൾ ചെയ്തുകൊണ്ട് സമൂഹത്തിലെ ദുഖിതരെ സഹായിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
● സിംസാറുൽ ഹഖ് ഹുദവിയുടെ 'അഹ്‌ലൻ റമദാൻ' പ്രഭാഷണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
ദുബൈ: (MyKasargodVartha) വിശുദ്ധ റമദാൻ മാസത്തിൽ പുണ്യ പ്രവർത്തനങ്ങൾക്കും ദാനധർമ്മങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസറകോട് മണ്ഡലം കമ്മിറ്റി ഫെബ്രവരി 23ന് രാത്രി 8 മണിക്ക് അബു ഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവിയുടെ അഹ്‌ലൻ റമദാൻ പ്രഭാഷണത്തിന്റെ ബ്രോഷർ ദുബൈ കെ.എം.സി.സി കാസറകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റമദാൻ മാസം ആത്മസംയമനവും ആത്മീയ ഉണർവും നിറഞ്ഞ ഒരു മാസമാണ്. ഈ പവിത്രമായ മാസത്തിൽ നാം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നേടുന്നതിനായി പുണ്യ പ്രവർത്തനങ്ങൾ ചെയ്യണം. ദാനധർമ്മങ്ങൾ നൽകി സമൂഹത്തിലെ ദുഖിതരെ സഹായിക്കണം. മനുഷ്യർ തമ്മിലുള്ള സ്‌നേഹവും സഹകരണവും വർദ്ധിപ്പിക്കണം.’ യഹ്യ തളങ്കര പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടെത്തി അവർക്ക് സഹായം നൽകാൻ നാം ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കെ.എം.സി.സി കാസറകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഹസ്‌ക്കർചൂരി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, പി.ഡി നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ തല്ഹത്ത് തളങ്കര, സിനാൻ തൊട്ടാൻ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഷുഹൈൽ കോപ നന്ദി പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Yahya Thalangara emphasizes the importance of charity and good deeds during Ramadan to achieve Allah’s blessings.
Keywords: Dubai News, Ramadan Charity, KMCC Dubai, Charity in Ramadan, Dubai community events, Islamic charity