● റാഗിങ്ങിനെതിരെ മൗനം പാലിക്കുന്ന അധികൃതരെ എസ്.വൈ.എസ്. എൺമകജെ സർക്കിൾ മുഖദ്ദിമ സംഗമം വിമർശിച്ചു.
● റാഗിംഗിനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ബദിയടുക്ക: (MyKasargodVartha) മൃഗീയതയെ വെല്ലുന്ന റാഗിംഗ് സംഭവങ്ങൾ കേരളത്തിൽ തുടർക്കഥയാവുകയാണ്. കോട്ടയം ഗവൺമെൻ്റ് നഴ്സിംഗ് കോളേജിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. റാഗിംഗ് തടയുന്നതിനുള്ള നിയമനടപടികൾ ശക്തമാക്കുന്നതിന് പകരം അധികാരികൾ മൗനം പാലിക്കുന്നത് ഇത്തരം പ്രവർത്തികൾക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യമാണെന്ന് എസ്.വൈ.എസ്. എൺമകജെ സർക്കിൾ മുഖദ്ദിമ സംഗമം വിലയിരുത്തി.
ക്യാമ്പസുകളിലേക്ക് പുതുതായി പ്രവേശിക്കുന്ന വിദ്യാർത്ഥികൾ അപമാനത്തിന്റെയും പീഡനത്തിന്റെയും ഭീതിതമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ശക്തമായ സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു.
നടുബയലിൽ നടന്ന സംഗമത്തിൽ സർക്കിൾ പ്രസിഡൻ്റ് സയ്യിദ് അശ്കർ അലി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സയ്യിദ് ഹാമിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി ഹാഫിള് എൻ.കെ.എം. മഹ്ളരി ബെളിഞ്ച വിഷയാവതരണം നടത്തി.
കബീർ ഹിമമി ഗോളിയടുക്ക, റിയാസ് ഹനീഫി പെർഡാല, റിസ്വാൻ ഹിമമി, അബ്ദുൽ അസീസ് പെർള, ശരീഫ് അമേക്കള, ആശിഖ് ഗുണാജെ, അഷ്റഫ് ബംഗള, അബ്ദുൽ ഹമീദ് അശ്റഫി, അബ്ബാസ് നടുബയൽ, ഇൽയാസ് ഹിമമി, അലി ഹിമമി, അനസ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
S.Y.S. demands stronger measures and criticizes authorities for silence over ragging incidents that have become a serious concern in Kerala.
Kerala News, Badiyadukka News, Ragging News, Kerala Education News, S.Y.S. News, Ragging Prevention News, Kottayam Ragging, Kerala Youth News