● മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയുടെ ഉപഹാരം കെ.എം.സി.സി നേതാവ് ഐ അഹമ്മദ് കൈമാറി.
● ജനറൽ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു.
● പ്രസിഡന്റ് ടി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
തളങ്കര: (MyKasargodVartha) ഡൽഹി എയിംസിൽ നിന്ന് പീഡിയാട്രിക്സിൽ പി.ജി പൂർത്തിയാക്കി തളങ്കരയ്ക്ക് അഭിമാനമായ ഡോ. അലീമത്ത് അഫ്റയെ മുസ്ലിം ലീഗ് തളങ്കര കണ്ടത്തിൽ വാർഡ് കമ്മിറ്റി അനുമോദിച്ചു . വാര്‍ഡ് കമ്മിറ്റിയുടെ ഉപഹാരം കെ.എം.സി.സി നേതാവ് ഐ അഹമ്മദ് കൈമാറി. പ്രസിഡന്റ് ടി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു.
നേരത്തെ എൻട്രൻസ് പരീക്ഷയിൽ 83ാം റാങ്ക് നേടിയാണ് രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള മെഡിക്കൽ കോളേജായ ഡൽഹി എയിംസിൽ ഡോ. അലീമത്ത് അഫ്റ പ്രവേശനം നേടിയത്. കഠിനാധ്വാനത്തിലൂടെയും അനായാസമായ പഠനത്തിലൂടെയും ഈ നേട്ടം കൈവരിച്ച അഫ്റ, തളങ്കര നുസ്രത് ജംഗ്ഷനിലെ എ.പി അഷ്റഫ് ഹാജിയുടേയും ഫൗസിയയുടെയും മകളാണ്.
ചടങ്ങിൽ ട്രഷറര്‍ ഹസ്സന്‍ പതിക്കുന്നില്‍, ഖിളര്‍, യു.എ സുബൈര്‍, അഡ്വ. ടി.ഇ അന്‍വര്‍, എം ഖമറുദ്ദീന്‍, സലീം വെല്‍വിഷര്‍, ഹസൈനാര്‍, അനസ് കണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Dr. Aliemath Afra, who completed her PG in Pediatrics at Delhi AIIMS, was honored by the Muslim League in Thalankara for her academic achievement.
Thalankara News, Aliemath Afra News, Delhi AIIMS achievement, Pediatrics PG in AIIMS, Muslim League Thalankara, Thalankara medical recognition, Kerala Medical News