● നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.
● നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
കാസർകോട്: (MyKasargodVartha) 2025-26 വർഷത്തെ വികസന പദ്ധതികൾ തയാറാക്കുന്നതിന്റെ ഭാഗമായി കാസർകോട് നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ വികസന സ്ഥിരം സമിതി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ വാർഷിക പദ്ധതി കരട് രേഖ എ അബ്ദുല്‍ റഹ് മാന്‍ നഗരസഭാ ചെയര്‍മാന് കൈമാറി.
നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സണ്‍മാരായ റീത്ത ആർ, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാരായ പി രമേഷ്, ലളിത, രഞ്ജിത തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ റവന്യൂ ഓഫീസർ ഹരിപ്രസാദ് നന്ദി പറഞ്ഞു.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A development seminar was held in Kasaragod Municipality, focusing on plans for the 2025-26 period, with active participation from local leaders.
Kasaragod News, Kerala News, Development News, Kasaragod Municipality News, Development Seminar News, Kasaragod Seminar, Kasaragod Municipality Events, Kerala Development News