● രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
● ഈ പുതിയ ഓഫീസ് നിർമ്മാണം കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുമെന്നും ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ സഹായിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
മഞ്ചേശ്വരം: (MyKasargodVartha) ഇന്ത്യൻ നാഷണൽ കോൺഗ്രസ് മീഞ്ച മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ ദാമോദർ മാസ്റ്റർ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി അംഗം ഹകീം കുന്നിൽ, മുൻ കെപിസിസി അംഗം ഡി. പ്രഭാകർ ചൗട, മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഡി.എം.കെ, മുൻ പ്രസിഡന്റ് പി. സോമപ്പ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി, മുൻ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി എന്നിവർ അതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ വോർക്കാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പുരുഷോത്തമ അരിബൈലു, മഞ്ചേശ്വരം മണ്ഡലം അധ്യക്ഷൻ ഹനീഫ് പടിഞ്ഞാർ, യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി ആരിഫ് മച്ചമ്പാടി, ഡികെടിഎഫ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഹമീദ് കണിയൂർ, മുസ്ലിം ലീഗ് നേതാക്കളായ ഉമ്മർ സൂഫി മജിബൈലു, മുഹമ്മദ് കുഞ്ഞ് ജെ.എം, സിദ്ധീഖ് മിയപദവ്, കായിഞ്ഞ് ഹാജി തലേകള, മുഹമ്മദ് ജെ തുടങ്ങിയവരും പങ്കെടുത്തു. കഞ്ചില മുഹമ്മദ് സ്വാഗതവും ഹനീഫ് നന്ദിയും പറഞ്ഞു.
ഈ പുതിയ ഓഫീസ് നിർമ്മാണം കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുമെന്നും ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ സഹായിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക!
The new office of the Meench Constituency Congress was inaugurated by Kasargod MP Rajmohan Unnithan, with several key figures in attendance.
Keywords: Kasaragod News, Meench Constituency Congress, Political Office Inauguration, Kerala Congress News, Congress Event