● പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഒത്തുചേർന്നപ്പോൾ ആഘോഷം ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായി മാറി.
● അധ്യാപക സംഗമവും പഴയകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും എ.എസ്.പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
● സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു.
കാസർകോട്: (MyKasargodVartha) ഗേൾസ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ പരിസമാപ്തി. ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് മൂന്നു ദിവസത്തെ വിവിധ പരിപാടികളോടെ സമാപിച്ചത്. പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഒത്തുചേർന്നപ്പോൾ ആഘോഷം ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായി മാറി.
കഴിഞ്ഞ വർഷം പി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്ത പരിപാടികളിൽ വിവിധ എക്സിബിഷനുകൾ, വിളംബര ഘോഷയാത്ര, മെഹന്ദി മത്സരങ്ങൾ എന്നിവ ശ്രദ്ധേയമായിരുന്നു. വിദ്യാർത്ഥിനികൾ വൃദ്ധസദനങ്ങൾ സന്ദർശിച്ച് സ്നേഹ സമ്മാനങ്ങൾ നൽകിയത് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മാജിക് ഷോ, കരോക്കെ തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. ഈ കലാപരിപാടികളുടെ ഉദ്ഘാടനം കാസർകോട് എസ്ഐ പ്രദീപ് കുമാർ നിർവ്വഹിച്ചു.
അധ്യാപക സംഗമവും പഴയകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും എ.എസ്.പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. വി. ദിനേശൻ മുഖ്യാതിഥിയായിരുന്നു. സൂര്യനാരായണ ഭട്ട്, സി.കെ. മദനൻ, റഹീം ചുരി, കെ.ടി. അൻവർ, ആർ.പി. രഞ്ജിനി, അനസൂയ, വരുൺ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം വാർഡ് കൗൺസിലർ വീണ കുമാരി അരുൺ ഷെട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു.
വി.എച്ച്.സി. പ്രിൻസിപ്പൽ ആർ.എസ്. ശ്രീജ, പൂർവ്വ വിദ്യാർത്ഥിനി സംഘടന പ്രസിഡൻ്റ് സാബിറ എവറസ്റ്റ്, നഗരസഭ കൗൺസിലർ ഹേമലത ജെ. ഷെട്ടി, ഷാഫി തെരുവത്ത്, ആർ.എസ്. ശ്രീജ, സാഹിറ വിന്നർ, എ.കെ. ഫൗസിയ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ എച്ച്.എം. പി. സവിത സ്വാഗതം പറഞ്ഞു.
പൊതുസമ്മേളനം പ്രിൻസിപ്പൽ എം. രാജീവൻ്റെ റിപ്പോർട്ട് അവതരണത്തോടെ ആരംഭിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി, കെ.എം. ഹനീഫ, ആർ.ഡി.ഡി. കണ്ണൂർ ആർ. രാജേഷ് കുമാർ, ഡി.ഡി.ഇ. കാസർകോട് ടി.വി. മധുസൂദനൻ, വി.എച്ച്.സി. എ.ഡി.ഇ. ആർ. ഉദയകുമാരി തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു. പി.ടി.എ. കമ്മിറ്റി പ്രസിഡൻ്റ് റാഷിദ് പൂരണം സ്വാഗതവും അബ്ദുൽ റഹ്മാൻ ബാങ്കോട് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala News, School News, G.V.H.S.S. Kasaragod News, Golden Jubilee News, Kasaragod School Events, Education News, Kerala Celebrations
#Kasaragod, #GVHSS, #GoldenJubilee, #SchoolCelebrations, #KasaragodNews, #KeralaEducation