● വിവിധ മേഖലകളിലെ അഞ്ച് പ്രതിഭകൾക്ക് പുരസ്കാരം.
● ഷാനവാസ് പാദൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു
● പുരസ്കാര ജേതാക്കളെ കവി രവീന്ദ്രൻ പാടി പരിചയപ്പെടുത്തി.
ചട്ടഞ്ചാൽ: (MyKasargodVartha) കവുംപള്ളം എം ടി വാസുദേവൻ നായർ നഗറിൽ നടന്ന ചടങ്ങിൽ പ്രഥമ ഗാനാഞ്ജലി പുരസ്കാരങ്ങൾ സമ്മാനിച്ചു. കവി എ ബെണ്ടിച്ചാൽ, സംഗീതജ്ഞൻ ഉസ്താദ് ഹസ്സൻ ഭായി, ആർട്ടിസ്റ്റ് കുൽസു അബ്ദുല്ല, ജാനകിയമ്മ, നടി അഭിന അഭിനവ് എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നഗരസഭ മുൻ ചെയർമാൻ അഡ്വ. വി എ. മുനീർ, കാസർകോട് സാഹിത്യ വേദി പ്രസിഡന്റ് എഎസ് മുഹമ്മദ് കുഞ്ഞി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗാനാഞ്ജലി കോഡിനേറ്റർ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. പുരസ്കാര ജേതാക്കളെ കവി രവീന്ദ്രൻ പാടി പരിചയപ്പെടുത്തി.
ചെമനാട് ഗ്രാമപഞ്ചായത്ത് അംഗം ഷംസുദ്ധീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കലാഭവൻ രാജു, വാസു റിലാക്സ്, മഞ്ചുഷ ഗാനാഞ്ജലി, ജഅഫർ സാദിക്, അനിൽകുമാർ കവുംപള്ളം, ബിലാൽ ബെണ്ടിച്ചാൽ, അബ്ദുൽ സജീർ തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് മദനി ബെണ്ടിച്ചാൽ സ്വാഗതവും അനിൽകുമാർ കവുംപള്ളം നന്ദിയും പറഞ്ഞു. ഗാനാഞ്ജലി വാട്സ്ആപ്പ് കൂട്ടായ്മയിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Keywords: Kasaragod news, cultural events news, award ceremony news, Kerala art news, music news, Gaananjali awards news, community news, Kavoongalpallam news
#GaananjaliAwards #Kavoongalpallam #KeralaArt #MusicAwards #CulturalEvent #Kasaragod