Join Whatsapp Group. Join now!

അന്നദാനത്തോടെ അജ്മീര്‍ ആണ്ട് നേര്‍ച്ചയ്ക്ക് സമാപനം

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എര്‍മാളം യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച ആയിരങ്ങള്‍ക്ക് അന്നദാനം Kerala, News, Ermalam, Ajmeer Andu Nercha end
എര്‍മാളം: (my.kasargodvartha.com 08.04.2018) കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എര്‍മാളം യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച വിശ്വാസികള്‍ക്ക് അന്നദാനം നല്‍കി സമാപിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് നടന്ന മൗലീദിന് എസ്.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നേതൃത്വം നല്‍കി.

നാല് ദിന രാത്രികള്‍ വിശ്വാസികള്‍ക്ക് ആത്മീയ അനുഭൂതി നല്‍കിയാണ് അജ്മീര്‍ നേര്‍ച്ച പരിസമാപ്തി കുറിച്ചത്. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, ജാഫര്‍ സഅദി മാര, അബ്ദുല്‍ ഖാദര്‍ നഈമി, മുഹ് യുദ്ദീന്‍ സഅദി, അലി മിസ്ബാഹി, ഹനീഫ് മൗലവി, സുഹൈല്‍ സഖാഫി, അബ്ദുല്ല കുഞ്ഞി ഹാജി, ഇ.എം. അബ്ദുല്‍ ഖാദര്‍ ഹാജി, ബി.എം അഹ് മദ് ഹാജി, ഹസൈനാര്‍ കുര്‍സ്, അഹ് മദ് കൊല്ലമ്പാടി, ഹസൈനാര്‍ വി.കെ, അലി കുഞ്ഞി ഹാജി, ലത്വീഫ് മൗലവി, ഹമീദ് കടുമന, മുശ്താഖ് കരിപ്പൊടി, അബ്ദുര്‍ റഹ് മാന്‍ സഅദി, ശാദുലി ഇ.എ, അബ്ദുല്‍ ഖാദര്‍ പാണലം, അഹ് മദ് സഅദി, സിദ്ദീഖ് ടി.എ, മുഹമ്മദ് ആലി, അബ്ദുല്‍ ഖാദര്‍ ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ കരുമാനം സ്വാഗതവും ഉനൈസ് കുര്‍സ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ermalam, Ajmeer Andu Nercha end
< !- START disable copy paste -->

Post a Comment