Join Whatsapp Group. Join now!

Gold Medal | അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ മനാസ് ജൗഹർ മല്ലത്തിനെ അനുമോദിച്ചു

47-ആം ജെ.എസ്.കെ.എ. അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ മനാസ് ജൗഹർ മല്ലത്ത് സ്വർണ മെഡൽ നേടി.

● ജൂനിയർ വിഭാഗം കുമിതെ, കത്ത എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് മനാസ് സ്വർണ മെഡൽ കരസ്ഥമാക്കിയത്.  

● മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്തിന്റെ മകനാണ്.

● യു.ഡി.എഫ്. പഞ്ചായത്ത് കൺവീനർ ബി സി കുമാരൻ ഉപഹാരം നൽകി.   

● വാർഡ് പ്രസിഡന്റ് മാധവൻ നമ്പ്യാർ ഷാൾ അണിയിച്ചു. 

ബോവിക്കാനം: (MyKasaragodVartha) തൃശൂർ വി കെ മേനോൻ സ്റ്റേഡിയത്തിൽ നടന്ന 47-ാമത് ജെ.എസ്.കെ.എ. അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ മല്ലത്തെ മുഹമ്മദ് മനാസ് ജൗഹറിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മല്ലം വാർഡ് കമ്മിറ്റി അനുമോദിച്ചു. 

ജൂനിയർ വിഭാഗം കുമിതെ, കത്ത എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് മനാസ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്തിന്റെ മകനാണ്.

Manas Johar Mallath Felicitated for Winning Gold Medal at International Karate Championship

യു.ഡി.എഫ്. പഞ്ചായത്ത് കൺവീനർ ബി സി കുമാരൻ ഉപഹാരം നൽകി. വാർഡ് പ്രസിഡന്റ് മാധവൻ നമ്പ്യാർ ഷാൾ അണിയിച്ചു. പ്രകാശ് റാവു, വേണു കുമാർ മാസ്റ്റർ, കൃഷ്ണൻ ചേടിക്കാൽ, വിനോദ് കുമാർ ബേർക്ക, അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈ പ്രതിഭയെ പ്രോത്സാഹിപ്പിക്കാൻ ദയവായി ഇത് പങ്കിടുക 

Manas Johar Mallath was felicitated after winning a gold medal at the 47th J.S.K.A. International Karate Championship in the junior kumite and kata categories.

Keywords: Kasaragod News, Karate Gold Medal News, International Karate Championship, Kerala Sports News, Local Recognition News

Post a Comment