● പിഎച്ച്ഡി, അല്ലെങ്കിൽ ഡോക്ടർ ഓഫ് ഫിലോസഫി (PhD) ഒരു പ്രത്യേക മേഖലയിൽ യഥാർത്ഥ ഗവേഷണം നടത്തുന്ന ഒരു ഡോക്ടറൽ ബിരുദമാണ്.
● ഒരു പിഎച്ച്ഡി പൂർത്തിയാക്കാൻ മൂന്ന് മുതൽ ആറ് വർഷം വരെ അല്ലെങ്കിൽ എട്ട് വർഷം വരെ എടുത്തേക്കാം.
● യൂണിവേഴ്സിറ്റി പ്രൊഫസർ അല്ലെങ്കിൽ ഗവേഷകൻ പോലുള്ള ചില തൊഴിലുകൾക്ക് ഇത് ആവശ്യമാണ്.
അസ്ലം മാവില
(MyKasargodVartha) എൻ്റെ തൊട്ടടുത്ത അബ്ദുൽ ഖാദർ. പത്താം ക്ലാസ്സുവരെയും ഒന്നിച്ച് പഠിച്ച ഞങ്ങളുടെ കായിഞ്ഞി. സബിദയുടെ കൂട്ടുകാരി ജസീല. ഇവരുടെ മകളാണ് യുവ ശാസ്ത്രജ്ഞ, ആയിഷ നിദ പട്ല. ഇനി അവൾ ഫ്രാൻസിലെ പ്രശസ്തമായ ഫ്രഞ്ച് നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി ചെയ്യും.
ഞങ്ങളുടെ എല്ലാമായ പരേതനായ അബ്ദുല്ല മജൽ സാഹിബിൻ്റെയും ആയിഷ ഉമ്മയുടെയും പേരക്കുട്ടിയാണ് നിദ. ബി എ മുഹമ്മദ് കുഞ്ഞിയുടെയും ഉമ്മു അലീമയുടെയും പേരക്കുട്ടി. പട്ലയിലെ വിദ്യാഭ്യാസ നേതൃത്വത്തിന്, പട്ല സ്കൂളിന് വേണ്ടി എല്ലാ സ്ഥലവും വിട്ട് നൽകിയ പരേതനായ പട്ല അബ്ദുൽ ഖാദർ ഹാജിയെ ആർക്കും മറക്കാൻ പറ്റില്ലല്ലോ. അദ്ദേഹത്തിൻ്റെ കൊച്ചുമകൾ എന്ന് കൂടി പറഞ്ഞ് നിദയെ പരിചയപ്പെടുത്തിയാലെ പൂർത്തിയാവൂ.
പിഎച്ച്ഡി, അല്ലെങ്കിൽ ഡോക്ടർ ഓഫ് ഫിലോസഫി (PhD) ഒരു പ്രത്യേക മേഖലയിൽ യഥാർത്ഥ ഗവേഷണം നടത്തുന്ന ഒരു ഡോക്ടറൽ ബിരുദമാണ്. നിങ്ങൾക്ക് നേടാൻ കഴിയുന്ന ഏറ്റവും ഉയർന്ന അക്കാദമിക് ബിരുദമാണിത്. നിങ്ങൾ ഒരു നിർദ്ദിഷ്‌ട മേഖലയിൽ യഥാർത്ഥ ഗവേഷണം നടത്തുകയും ആ മേഖലയെക്കുറിച്ച് വിമർശനാത്മക ധാരണ വികസിപ്പിക്കുകയും ചെയ്യും.
തീസിസിൽ ദൈർഘ്യമുള്ള ഒരു ഗവേഷണ പ്രബന്ധം നിങ്ങൾ തയ്യാറാക്കും. നിങ്ങൾ നിങ്ങളുടെ പ്രബന്ധം അവതരിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യും, വിഷയത്തിൽ നിങ്ങളുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കും. സൂപ്പർവൈസറുമായും മറ്റ് വിദ്യാർത്ഥികളുമായും നിങ്ങൾ പ്രവർത്തിക്കും. നിങ്ങളുടെ ഗവേഷണം അക്കാദമിക് ജേണലുകളിൽ പ്രസിദ്ധീകരിക്കും.
ശാസ്ത്രം, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിൽ
പിഎച്ച്ഡി നൽകാം. ഒരു പിഎച്ച്ഡി പൂർത്തിയാക്കാൻ മൂന്ന് മുതൽ ആറ് വർഷം വരെ അല്ലെങ്കിൽ എട്ട് വർഷം വരെ എടുത്തേക്കാം. ഒരു പഠനമേഖലയിലേക്ക് യഥാർത്ഥ ഗവേഷണം സംഭാവന ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് പിഎച്ച്ഡി. യൂണിവേഴ്സിറ്റി പ്രൊഫസർ അല്ലെങ്കിൽ ഗവേഷകൻ പോലുള്ള ചില തൊഴിലുകൾക്ക് ഇത് ആവശ്യമാണ്.
ഇതിൻെറ കൂടെ ചേർത്ത് വായിക്കുക, എൻ്റെ ജ്യേഷ്ഠസഹോദരൻ ഷാഫിയുടെ മകൾ മുർഷിദ അടുത്ത വർഷം പി എച്ച് ഡി ചെയ്ത് കംപ്ലീറ്റാക്കും - എക്കണോമിക്സിൽ. സുഹൃത്ത് പട്ല അസീസിന്റെ മകളുടെ ഭർത്താവ് ഡോ. ബി എഫ് ദാരിം സിംഗപ്പൂർ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി കംപ്ലീറ്റ് ആക്കി. ഇപ്പോൾ സൗദി അറേബ്യ കിംഗ് ഫഹദ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് (Asst) പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.
അബ്ദുൽ ഖാദറിന്റെ ജേഷ്ഠസഹോദരൻ ബഷീറിൻ്റെ മകൾ ഷിബിലയും അവളുടെ ഭർത്താവും ഗവേഷണലോകത്ത് തന്നെ - യുവശാസ്ത്രജ്ഞർ. അങ്ങിനെ നമ്മുടെ നാട്ടിൽ രോഗികളെ നോക്കുന്ന ഡോക്ടർസിൻ്റെ കൂടെ ഇനി ഡോക്ടർസും (ഓഫ് ഫിലോസഫി) ശാസ്ത്രജ്ഞരും ഗവേഷകരും കൂടുതൽ വരട്ടെ. നന്മകൾ നേരുന്നു.
പ്രചോദനാത്മകമായ ഈ കഥ പങ്കിടുകയും നിങ്ങളുടെ ചിന്തകളോ അഭിപ്രായങ്ങളോ ചുവടെ രേഖപ്പെടുത്തുകയും ചെയ്യുക.
Ayisha Nidha, a promising scientist from Patla, will pursue a Ph.D. at a prestigious French university. Her success is celebrated by her community and family.
Keywords: Kerala News, Patla News, Science News, Education News, Research News, Young Scientist News, PhD News, Local News