● പ്രതിഭകളെ സുന്നി ജംഇയത്തുൽ മുഅല്ലിമീൻ നേതാക്കൾ അഭിനന്ദിച്ചു.
പള്ളങ്കോട്: (MyKasargodVartha) സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ദേലംപാടി റെയ്ഞ്ച് കമ്മറ്റി സംഘടിപ്പിച്ച എസ്.ബി.എസ് മദ്റസാ കലോത്സവത്തിൽ പള്ളത്തൂർ സുനനുൽ ഹുദാ മദ്റസയിലെ ബിശ്റുൽ ഹാഫി കലാപ്രതിഭയായി തിളങ്ങി. ഖുർആൻ പാരായണം, ഹിഫ്ള്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാമതെത്തിയ ബിശ്റുൽ ഹാഫി 25 പോയിൻറ് നേടിയാണ് മികവ് കാട്ടിയത്.
പള്ളത്തൂരിലെ അബ്ദുൽ ഖാദിർ മദനി- നഫീസത് മിസ് രിയ ദമ്പതികളുടെ മകനാണ് ബിശ്റുൽ ഹാഫി.
സർഗ പ്രതിഭാ പട്ടം ഗാളിമുഖം സറോളി ദാറുൽ ഉലും മദ്റസയിലെ അഫ്‌ലഹ്, ആദൂർ റഹ്മത് നഗർ മദ്റസതുസ്സഖാഫയിലെ റിസ്‌വാൻ എന്നിവർ പങ്കിട്ടു. സ്റ്റേജിതര മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്.
ഗാളിമുഖം കുന്നിൽ ഹനീഫ് -ആയിഷത് റസീന ദമ്പതികളുടെ മകനാണ് അഫ് ലഹ്. ആദൂർ റഹ്മത് നഗറിലെ ഹസൈനാർ- റാബിയ ദമ്പതികളുടെ മകനാണ് റിസ് വാൻ. പ്രതിഭകളെ സുന്നി ജംഇയത്തുൽ മുഅല്ലിമീൻ നേതാക്കൾ അഭിനന്ദിച്ചു.
Keywords: SBS Dhelampadi, Madressa Cultural Fest, Bishrul Hafi, Quran Recitation, Mappila Paatu, Af Lahum, Rizwan, Sunni Jamiyyathul, Talent, Kerala
#BishrulHafi #Madressa #TalentFestival #SBS #SunniJamiyyathul #QuranRecitation