● ഒരു വർഷമായി നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപനമായിരിക്കും ഈ മഹാസംഗമം.
● സമസ്ത വൈസ് പ്രസിഡണ്ട് യു എം അബ്ദുർ റഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും.
കളനാട്: (MyKasargodVartha) ആറ് തലമുറകളെ ഒരുമിപ്പിച്ച് കൊണ്ടുള്ള ചെറിയച്ച ഉപ്പപ്പ കണ്ണാടിമാമ കുടുംബ സംഗമം 2024 ഡിസംബർ 22 ഞായറാഴ്ച ബേക്കൽ ഓർക്കിഡ് ബീച്ച് റിസോർട്ടിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അബ്ദുർ റഹ്മാൻ അയ്യങ്കോൽ, അബ്ദുൽ ഖാദർ തളങ്കര എന്നിവർ അറിയിച്ചു. ഒരു വർഷമായി നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപനമായിരിക്കും ഈ മഹാസംഗമം. വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടികൾ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. ഇസ്മാഈൽ ഇസ്സത്ത് കെ.ഇ.യുടെ (സബ് ജൂനിയർ ഖിറാഅത്ത് മത്സര വിജയി) ഖിറാഅത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പ്രാർത്ഥന നടക്കും.
എ എം അബ്ദുർ റഹ്മാൻ അയ്യങ്കോൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമസ്ത വൈസ് പ്രസിഡണ്ട് യു എം അബ്ദുർ റഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. തളങ്കര അബ്ദുൽ ഖാദർ സ്വാഗതം പറയും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സീനിയർ വൈസ് പ്രസിഡന്റും കുടുംബ കാരണവരുമായ യു.എം. അബ്ദുൾ റഹ്മാൻ മുസ്‌ലിയാരെയും, കുടുംബത്തിലെ ഒന്നാം തലമുറയിലെ കാരണവരായ സി.എച്ച്. ആമു ഹാജിയെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുള്ള അനുമോദനം, കൂപ്പൺ നറുക്കെടുപ്പ്, സമ്മാനദാനം എന്നിവ നടക്കും. കെ.ഇ. മുഹമ്മദ് കുഞ്ഞി ഡോക്യുമെന്ററി ലോഞ്ചിംഗ് നടത്തും. അബ്ദുൾറഹിമാൻ കോഴിത്തിടിൽ നന്ദി പറയും.
കുടുംബ സംഗമത്തിൻ്റെ ഭാഗമായി മലബാർ ഇസ്ലാമിക് കോംപ്ലക്സിലും, സഅദിയ യതീം ഖാനയിലും കഴിഞ്ഞദിവസം പ്രത്യേക പ്രാർഥന സംഘടിപ്പിച്ചിരുന്നു.
കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വർഷക്കാലമായി വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ പരിപാടികൾ സംഘടിപ്പിച്ചുവരികയായിരുന്നു. അണുകുടുംബങ്ങളിലേക്ക് ബന്ധങ്ങൾ ചുരുങ്ങിപ്പോകുന്ന ഈ കാലഘട്ടത്തിൽ, ആയിരത്തി അഞ്ഞൂറോളം വരുന്ന കുടുംബാംഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ മഹാസംഗമം പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് സംഘാടകർ പറഞ്ഞു.
Keywords: Family Gathering, Reunion, Kalyanadu, Kannadimama, Kerala, Orchid Beach, December Event,
Family Bond, Online and Offline Events, Legacy
#FamilyReunion, #Kalyanadu, #FamilyLegacy, #KeralaEvents, #Gathering, #OrchidBeachResort