● രാത്രി ഒൻപത് മണിക്ക് മലബാർ ഗാനാഞ്ജലി പ്രൊഫഷണൽ ടീം ഗാനമേള അവതരിപ്പിക്കും.
ചട്ടഞ്ചാൽ: (MyKasargodVartha) ഗാനാഞ്ജലി വാട്‌സാപ്പ് കൂട്ടായ്മ 2025 ജനുവരി രണ്ടിന് വൈകുന്നേരം ആറ് മണിക്ക് ചട്ടംഞ്ചാൽ കൗംപള്ളത്ത് വച്ച് പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. ഈ ആഘോഷത്തിൽ ആദരിക്കൽ ചടങ്ങുകൾ, ലൈറ്റ് മ്യൂസിക് മത്സര വിജയികൾക്ക് സമ്മാനദാനം, പ്രഥമ ഗാനാഞ്ജലി പുരസ്‌കാര സമർപ്പണം എന്നിവ ഉൾപ്പെടുന്നു.
രാത്രി ഒൻപത് മണിക്ക് മലബാർ ഗാനാഞ്ജലി പ്രൊഫഷണൽ ടീം ഗാനമേള അവതരിപ്പിക്കും.
പ്രധാന അതിഥികളും പരിപാടികളും
● ഉദ്ഘാടനവും പുരസ്‌കാര സമർപ്പണം: അഡ്വ. സി.എച്ച് കുഞ്ഞമ്പു (എം.എൽ.എ, ഉദുമ)
● പുരസ്‌കാര ജേതാവിനെക്കുറിച്ചുള്ള വിവരണം: രവീന്ദ്രൻ പാടി (കവി)
● പുരസ്‌കാരം ഏറ്റുവാങ്ങുന്നത്: എ. ബെണ്ടിച്ചാൽ (കവി, എഴുത്തുകാരൻ)
● മുഖ്യ അതിഥി: പി. ബി അശ്റഫ് (അച്ചു) നായന്മാർമുല (വ്യവസായപ്രമുഖൻ)
● ആദരിക്കപ്പെടുന്നവർ: ഉസ്‌താദ് ഹസ്സൻ ബായ് (സംഗീതജ്ഞൻ), ആർടിസ്റ്റ് അബ്ദുല്ല കുൽസു (നാടക ആചാര്യൻ), ജാനകി അമ്മ (40 വർഷം ജി.യു.എസ് തെക്കിൽ ഫെറി പാചക തൊഴിലാളി)
● ആദരിക്കുന്നത്: ഷാനവാസ് പാദൂർ (വൈസ് പ്രസിഡൻ്റ്, കാസറഗോഡ് ജില്ലാ പഞ്ചായത്ത്)
● അനുമോദനം ഏറ്റുവാങ്ങുന്നത്: അഭിന അഭിനവ് (ടെലിവിഷൻ & സിനിമ)
● അനുമോദനം: അഡ്വ. വി. എം. മുനീർ (മുൻ ചെയർമാൻ, കാസറഗോഡ് നഗരസഭ, സാമൂഹ്യപ്രവർത്തകൻ)
● ലൈറ്റ് മ്യൂസിക് വിജയികൾക്ക് സമ്മാനദാനം: എ. എസ്. മുഹമ്മദ് കുഞ്ഞി (കാസർകോട് സാഹിത്യ വേദി പ്രസിഡണ്ട്), പി. വി. കെ. അരമങ്ങാനം (കവി)
ചടങ്ങിൽ സുഫൈജ അബൂബക്കർ (പ്രസിഡൻ്റ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ) അധ്യക്ഷത് വഹിക്കും. പ്രശാന്ത് എം (ഗാനാഞ്ജലി കോർഡിനേറ്റർ) ഗ്രൂപ്പ് വിവരണം നടത്തും.മുഹമ്മദ് മദനി ബെണ്ടിച്ചാൽ സ്വാഗതം പറയും.
സാന്നിധ്യം: ജാഫർ സാദിഖ് (സഹാറ ഗ്രൂപ്പ്), അനിൽകുമാർ കൗംപള്ളം, ബിലാൽ ബെണ്ടിച്ചാൽ (കൺവീനർ, ഗാനാഞ്ജലി), അബ്ദുൽ സജീർ എ.എസ്, അരുൺ കുമാർ കൗംപള്ളം (പൊതുപ്രവർത്തകൻ) എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. Keywords: Ganaanjali, New Year, Kasaragod, awards, light music, celebration, MLA, Uduma, music, event
#Ganaanjali, #NewYearCelebration, #KasaragodEvent, #LightMusic, #Awards, #CulturalEvent