ബേക്കൽ: (MyKasargodVartha) ഇല്യാസ് മുസ്‌ലിം ജമാഅത്ത് സുവർണ ജൂബിലി ആഘോഷ പരിപാടികൾ പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും, സമസ്ത സംസ്ഥാന അദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻ്റ് കെ.എ.മജീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ഇല്യാസ് മസ്ജിദിലെ പ്രഥമ ഇമാമായി തുടങ്ങി നീണ്ട പതിനേഴ് വർഷക്കാലം സേവനം ചെയ്ത മുഹമ്മദ് കുഞ്ഞി മൗലവിയെയും, മഹല്ല്, ജമാഅത്ത്, ശാഖാ കമ്മിറ്റികളുടെ മുൻകാല പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാരെയും ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ഹമീദ് ഹാജി സ്വാഗതം പറഞ്ഞു. കൺവീനർ ബി.കെ.സാലിം റിപ്പോർട്ട് അവതരിപ്പിച്ചു.
ഇല്യാസ് ജമാഅത്ത് ഖത്തീബ് റഫീഖ് സഖാഫി ദേലമ്പാടി, ഖിളർ ജമാഅത്ത് ഖത്തീബ് ഹാഫിസ് അബ്ദുൽ ബാസിത് നിസാമി, സ്വാഗത സംഘം ചെയർമാൻ കെ എ റസാഖ് ഹാജി, ട്രഷറർ ടി.കെ. മൊയ്തു ഹാജി, പളളിക്കര സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കെ ഇ എ ബക്കർ, ജനറൽ സെക്രട്ടറി ഗഫൂർ ശാഫി, പള്ളിക്കര ഹസനിയ്യ യതീംഖാന സെക്രട്ടറി സിദ്ദിഖ് പള്ളിപ്പുഴ, ബേക്കൽ ജമാഅത്ത് പ്രസിഡൻ്റ് നിസാർ ശാഫി, ഖിളരിയ്യ ജമാഅത്ത് പ്രസിഡൻ്റ് കുന്നിൽ സുലൈമാൻ, സ്വാഗത സംഘം രക്ഷാധികാരികളായ കെ. മഹമൂദ് ഹാജി, കെ. എ. അബ്ബാസ് ഹാജി, എം.എ.മജീദ് സംസാരിച്ചു.
ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ.ഹനീഫ നന്ദി പറഞ്ഞു. തുടർന്ന് ഇർഷാദ് അസ്ഹരി മലപ്പുറം മത പ്രഭാഷണം നടത്തി. സുവർണ ജൂബിലിയോട് അനുബന്ധിച്ച് മതവിജ്ഞാന സദസ്, സ്വലാത്ത് - മജ്ലിസുന്നൂർ വാർഷികം, കഥാപ്രസംഗം, കവാലി - ബുർദ മജ്ലിസ്, മൗലീദ് നേർച്ച തുടങ്ങിയ പരിപാടികൾ ഡിസംബർ മൂന്ന് വരെ ഏഴ് ദിവസങ്ങളിലായി നടക്കും.
Keywords: Ilyas Muslim Jamaat, Golden Jubilee, Seyyid Muhammad Jiffri Muthukkoya, Community Celebration, Palliikkara Jamaat, Religious Event, Kerala, Muslims, Kasaragod, Annual Event
#IlyasMuslimJamaat, #GoldenJubilee, #CommunityCelebration, #ReligiousEvent, #SeyyidMuhammadJiffri, #Kasaragod