മൊഗ്രാൽ: (MyKasargodVartha) കേന്ദ്രസർക്കാരും, സമിതിയും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയെടുക്കാനുള്ള ശ്രമം ജനാധിപത്യശേഷിയും മതേതര മൂല്യങ്ങളോടുള്ള താൽപര്യവും ഇല്ലാതെ, അതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന ദുരുദ്ദേശ്യങ്ങളായിരുന്നുവെന്ന് മൊഗ്രാൽ കെകെ പുറം ഖിളർ മസ്ജിദ് കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ അഭിപ്രായപ്പെട്ടു.
വഖഫ് എന്നത് മതപരമായും, ജീവകാരുണ്യ ലക്ഷ്യങ്ങൾക്കായി ആരാധനാലയങ്ങൾ ഉപയോഗിക്കുന്ന വിധത്തിൽ സ്ഥാപിക്കപ്പെട്ട ഒരു ധനം ആകുന്നു. വഖഫ് സ്വത്തുക്കളിൽ കൈകടത്താനുള്ള ശ്രമം ജനാധിപത്യ രീതികളോട് വിരുദ്ധമാണെന്നും, മതേതര വിശ്വാസികൾ ഈ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. Image Credit: Freepik/ Tohamina
മുനീർ ബാങ്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെഡ് എ മൊഗ്രാൽ യോഗ നടപടികൾ നിയന്ത്രിച്ചു. കെകെ അഷ്റഫ് സ്വാഗതം പറഞ്ഞു. മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികൾക്ക് പൂർണാധികാരം നൽകുന്ന പ്രമേയം യോഗം അംഗീകരിച്ചു.
വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കണമെന്നും മതേതര വിശ്വാസികളും സാമൂഹിക പ്രവർത്തകരും ഒന്നിച്ചുകൂടി ഈ വിഷയത്തിൽ ശബ്ദമുയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
അബ്ദുൽ റഹ് മാൻ മംഗളൂരു, അലി ദുബൈ, കെ.കെ മുസ്തഫ, കെ.കെ അബ്ദുൽ റഹ് മാൻ, കെ.പി അസീസ്, റഫീഖ്, പി.സി നിയാസ്, കെ.കെ കുഞ്ഞഹമ്മദ്, കെ.കെ അബ്ദുല്ല, കെ.കെ ഗഫൂർ, കെ.കെ അമീർ, നൗഫൽ ബച്ചി, സനദ് ചണ്ണു, അഹ് മാഷ് അൻച്ചു, ശമ്മാസ്, നിയാദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനീർ ബാങ്കോട് പ്രസിഡന്റായും, കെ.കെ അഷ്റഫ് ജനറൽ സെക്രട്ടറിയായും, കെ.കെ അബ്ദുൽ റഹ്മാൻ മംഗളൂരു ട്രഷററായും, കെ.കെ അബ്ദുൽ റഹ് മാൻ, കെ.കെ മുസ്തഫ വൈസ് പ്രസിഡൻ്റുമാരായും, കെ.പി അസീസ്, കെ.കെ റഫീഖ് ജോയിൻ സെക്രട്ടറിമാരായും ചുമതലയേറ്റു.
Keywords: Waqf Amendment Bill, Welfare Party, hidden agenda, Kerala politics, secularism, democratic values, Waqf properties, social activism, government policies, community concerns
#WaqfAmendmentBill, #WelfareParty, #KeralaPolitics, #Secularism, #WaqfProperties, #GovernmentCriticism