ചട്ടഞ്ചാല്‍: (my.kasargodvartha.com 18.11.2019) രണ്ടുവര്‍ഷം മുമ്പ് അന്തരിച്ച ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി അവനീന്ദ്രനാഥിന്റെ ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്നെഴുതിയ ഓര്‍മ പുസ്തകം 'അവനി വാഴ്‌വ്' പ്രകാശനം ചെയ്തു.
പി അവനീന്ദ്രനാഥ് സ്മാരക സമിതി ഏര്‍പ്പെടുത്തിയ സംസ്ഥാനതല അധ്യാപക പുരസ്‌കാര വേദിയില്‍ എഴുത്തുകാരന്‍ സുറാബ് സാംസ്‌കാരിക വിമര്‍ശകന്‍ കെ വി സജീവന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ഷംസുദ്ദീന്‍ തെക്കില്‍ എന്നിവര്‍ പങ്കെടുത്തു.
മുപ്പത്തിയേഴ് പേരുടെ ഓര്‍മകളാണ് പുസ്തകത്തിലുള്ളത്. പുസ്തക ഭവന്‍ പ്രസിദ്ധീകരിച്ച അവനി വാഴ് വിന്റെ എഡിറ്റര്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനായ രതീഷ് പിലിക്കോടാണ്.
അവനീന്ദ്രനാഥിന്റെ വ്യക്തിജീവിതവും പൊതുയിടവും നിരീക്ഷിച്ച ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Chattanchal Higer Secondary School, Teacher, Revenue Minister, Avani Vazhv Book released