Join Whatsapp Group. Join now!

Trust Formation | 'ഇശൽ ഗ്രാമം' ട്രസ്റ്റ് രൂപീകരണത്തിന് സ്കൂൾ ഓഫ് മാപ്പിള ആർട്സ്; മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഭാരവാഹികളെ കണ്ടു ചർച്ച നടത്തി

സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ നേതൃത്വത്തിൽ മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ് പരിശീലനത്തിന്റെ പ്രവർത്തനങ്ങൾ താമസിയാതെ തുടങ്ങും.Ishal Grama Trust

കോഴിക്കോട്: (MyKasargodVartha) മാപ്പിള കലകളെയും, മാപ്പിളപ്പാട്ടിനെയും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഇശൽ ഗ്രാമത്തിന് സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിൽ നാദാപുരത്ത് അനുവദിച്ചത് പോലെയുള്ള ഉപകേന്ദ്രത്തിന്റെ സാധ്യതകൾ ആരായാൻ മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് ഭാരവാഹികൾ മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഭാരവാഹികളെ കോഴിക്കോട് വെച്ച് കണ്ടു ചർച്ച നടത്തി.

മൊഗ്രാലിൽ സ്വന്തമായി സ്ഥലം ലഭ്യമാക്കാനായാൽ ഉപകേന്ദ്രത്തിന് സാധ്യതകൾ ഏറെയുണ്ടെന്ന് മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ജനറൽ സെക്രട്ടറി ബഷീർ ചുങ്കത്തറ, ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ എന്നിവർ പറഞ്ഞു. കെട്ടിട നിർമ്മാണത്തിന് സർക്കാർ ഫണ്ടും ലഭിക്കും. അതിനായുള്ള പ്രവർത്തനങ്ങൾ നടത്താൻ സ്കൂൾ ഓഫ് മാപ്പിള ആർട്സ് ഭാരവാഹികൾക്ക് അക്കാദമി ഭാരവാഹികൾ നിർദേശവും നൽകി

Formation of 'Ishal Grama' Trust by School of Mappila Arts

.

ഇതിന് മുന്നോടിയായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി 'ഇശൽ ഗ്രാമം മാപ്പിളകലാ പഠനകേന്ദ്രം' എന്ന പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ സ്കൂൾ ഓഫ് മാപ്പിള ആർട്സ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായി 5 അംഗങ്ങളെ ചുമതലപ്പെടുത്തി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മറ്റുള്ള നടപടികളിലേക്ക് കടക്കും.

Formation of 'Ishal Grama' Trust by School of Mappila Arts

സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ നേതൃത്വത്തിൽ മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ് പരിശീലനത്തിന്റെ പ്രവർത്തനങ്ങൾ താമസിയാതെ തുടങ്ങും. ആദ്യഘട്ടത്തിൽ 10 മുതൽ 25 വയസ്സുവരെ പ്രായമുള്ളവർക്ക് മാപ്പിളപ്പാട്ട് പരിശീലനം നൽകും. ഇതിനായി സ്വകാര്യ കെട്ടിടം താൽക്കാലികമായി ഉപയോഗപ്പെടുത്തും. താല്പര്യമുള്ള ജില്ലയിൽ നിന്നുള്ള കുട്ടികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കും. പരിശീലകനെ നിയമിച്ചതിനുശേഷം ഫീസും മറ്റു കാര്യങ്ങളും യോഗം ചേർന്ന് തീരുമാനിക്കും.

സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ്, കൺവീനർ കെഎം മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെവി അഷ്റഫ്, എംഎസ് അഷ്റഫ്, എംഎ മൂസ എന്നിവരാണ് കോഴിക്കോട് വെച്ച് മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഭാരവാഹികളുമായി ചർച്ച നടത്തിയത്.

മൊഗ്രാലിൽ ചേർന്ന കൂടിയാലോചനാ യോഗത്തിൽ ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ കെഎം മുഹമ്മദ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അഹമ്മദലി കുമ്പള, എംപി അബ്ദുൽ ഖാദർ, താജുദ്ദീൻ മൊഗ്രാൽ, അഷ്റഫ് എംഎസ്, കെവി അഷ്‌റഫ്‌, എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ എഎം, മുഹമ്മദ് എംഎ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Keywords: Ishal Grama Trust, School of Mappila Arts, Mappila Arts, Mappila Music, Trust Formation, Cultural Centre, Kozhikode, Mappila Dance, Kerala, Cultural Initiatives

#IshalGramaTrust #MappilaArts #CulturalPreservation #MappilaMusic #MappilaDance #KeralaCulture






Post a Comment