ദുബൈ: (MyKasargodVartha) ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി റൂബി ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി ദുബൈയിൽഫീഡർ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഈ മാസം 24 ന് ദുബൈ അൽ ഖിസൈസ് വുഡ്‌ലേം പാർക്ക് സ്‌കൂൾ ഹാളിലാണ് പരിപാടി നടക്കുന്നത്. രാവിലെ നടക്കുന്ന ഹുദവീസ് ഹെറാർഡിൽ അബൂബക്കർ ഹുദവി, ഡോ. ഹാരിസ് ഹുദവി, ജഅ്ഫർ ഹുദവി ബംഗളത്ത് എന്നിവർ പ്രസംഗിക്കും.
ഉച്ചക്ക് 2 മണിക്ക് അബ്ദുർറശീദ് ഹുദവി ഏലംകുളം വിശ്വാസിയുടെ യുക്തിയും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ദുബൈ, അബൂദാബി ഹാദിയ സെന്ററുകളിലൂടെ സിബിഐഎസ് കോഴ്‌സ് പൂർത്തിയാക്കിയ 45 പഠിതാക്കൾക്ക് ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സനദുകൾ കൈമാറും.
വൈകുന്നേരം 6 മണിക്ക് നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ മൺമറഞ്ഞ സമസ്ത, ദാറുൽ ഹുദാ നേതാക്കൾക്ക് പ്രത്യേക പ്രാർത്ഥന നടത്തും. പൊതുസമ്മേളനം ദാറുൽ ഹുദാ ചാൻസലർ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ ഉസ്താദ് കൊയ്യോട് ഉമർ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തും.
ദാറുൽ ഹുദാ പുങ്കനൂർ സെൻ്റർ പ്രിൻസിപ്പാൾ ശറഫുദ്ദീൻ ഹുദവി 'ദാറുൽ ഹുദാ തുറന്ന പുതുവഴികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി 'പണ്ഡിത ധർമം ഉന്നത മാതൃകകൾ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. സിംസാറുൽ ഹഖ് ഹുദവി സമാപന സന്ദേശം നൽകും. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.
Keywords: Darul Huda, Feeder Conference, Dubai, Ruby Jubilee, Islamic University, Abdurrasheed Hudawee, Al Khizais, Hudawee Herard, Dr. Bahauudeen, Sihab Thangal
#DarulHuda #FeederConference #RubyJubilee #DubaiEvent #IslamicUniversity #ReligiousConference