ചെർക്കള: (MyKasargodVartha) ചെർക്കളയിലെ പ്രശസ്ത തറവാടായ ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് സംഗമം 2024 ഡിസംബർ 24 ചൊവ്വാഴ്ച ചെർക്കളയിൽ വച്ച് വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കായിക പരിപാടികളോടെ നടക്കും. 200 വർഷവും ഒൻപത് തലമുറയും കടന്നുപോയ കാല സഞ്ചാരത്തിലെ വർത്തമാനകാല തലമുറയിലെ 3500 പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. കുടുംബ സംഗമത്തിന്റെ ലോഗോ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ സ്വാഗത സംഘം ചെയർമാൻ സി.എ. അഹമ്മദ് ഹാജി അസ്മസിനും ജനറൽ കൺവീനർ പി.എ. അബ്ദുല്ലക്കും കൈമാറി പ്രകാശനം ചെയ്തു.
വൈസ് ചെയർമാൻ പി എ മുഹമ്മദ് പള്ളിന്റെടുക്കം, ഓർഗനൈസിംഗ് കൺവീനർ ഹാരിസ് തായൽ ചെർക്കള, അബ്ദുല്ല തായൽ, ഇബ്രാഹിം ആദൂർ, കെ സി, അഹമ്മദ് ഫൈസൽ പൈച്ചു ചെർക്കള, നൗഫൽ ചേരൂർ എന്നിവർ നേതൃത്വം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചു.
Keywords: Cherkala, Palliayan, Kunhicha Tharavadu, Sangamam, Logo launch, Community, Cultural, Event, December 2024, Historical
#Cherkala #TharavaduSangamam #CulturalEvent #CommunityGathering #LogoLaunch #Heritage