Join Whatsapp Group. Join now!

Event | ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവം വെള്ളിയാഴ്ച ആരംഭിക്കും

കുണിയ: (MyKasargodVartha) ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവം വെള്ളിയാഴ്ച കുണിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി (18, 19) നടക്കുന്ന ഈ ശാസ്ത്രോത്സവം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സി.എച്ച് കുഞ്ഞമ്പു എം.എൽ എ ഉദ്ഘാടനം ചെയ്യും.
  
Bekal Science Fest, students, Kuniyath VHSS, scientific thinking, creativity, CH Kunhambu, district event, social science fair, 2024, educational event, Bekal Sub-District Science Fest to Start on Friday.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായിരിക്കും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായി സംബന്ധിക്കും. പുല്ലൂർ-പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹീദ റാഷിദ്, വി.എച്ച്.എസ്.ഇ ഡയറക്ടർ ഉദയകുമാരി ഇ. ആർ, ഡയറ്റ് ഫാക്കൽറ്റി കാസർകോട് ഇ.വി നാരായണൻ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ബേക്കൽ ദിലീപ് കുമാർ കെ.എം, ടി.എച്ച്.എം ഫോറം കൺവീനർ ബേക്കൽ വിഷ്ണു നമ്പൂതിരി, പ്രഭാകരന്‍ ആയമ്പാറ, സ്കൂൾ പ്രിൻസിപ്പൾ ഇൻ ചാർജ്ജ് പി.വി ജേക്കബ്, പ്രധാനാധ്യാപിക സവിത ടി.ആർ, പി.ടി.എ പ്രസിഡണ്ട് ഹാരിസ് മുഹമ്മദ്, എസ്.എം.സി ചെയർമാൻ ഷാഫി ബി.എ, സ്റ്റാഫ് സെക്രട്ടറി വി.എച്ച്.സി സീന എം, സ്റ്റാഫ് സെക്രട്ടറി ഹൈ സ്കൂൾ ശ്രീവിദ്യ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Bekal Science Fest Kuniath VHSS 2024

19ന് പ്രധാന വേദിയായ കുണിയ സ്കൂളിൾ സയൻസ് മേളയും, കുണിയ മിഫ്താഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി മദ്റസയിൽ സാമൂഹ്യ ശാസ്ത്രമേളയും, കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂറ്റേഷൻ കാംപസിൽ ഗണിത ശാസ്ത മേളയും നടക്കും. ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ-പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഹമീദ് കുണിയ, കൺവീനർ രമ്യ ടീച്ചർ എന്നിവർ അറിയിച്ചു.

Keywords: Bekal Science Fest, students, Kuniyath VHSS, scientific thinking, creativity, CH Kunhambu, district event, social science fair, 2024, educational event, Bekal Sub-District Science Fest to Start on Friday.


Post a Comment