Join Whatsapp Group. Join now!

Relief | ‘തളങ്കരദേശം’ സംഘം വയനാട്ടിൽ; ദുരിതബാധിതർക്ക് ആശ്വാസമായി

വയനാട്: (MyKasargodVartha) ഊരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയാനാടിലെ കുടുംബങ്ങൾക്ക് സഹായവുമായി തളങ്കരദേശം വാട്ട്സ് ആപ്പ് കൂട്ടയ്മ പ്രവർത്തകർ. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ തളങ്കരദേശം കൂട്ടായ്മ, ദുരിതബാധിരായ 36 കുടുംബങ്ങൾക്ക് നേരിട്ട് സഹായധനം ഏൽപ്പിച്ചു. വയനാട് റിലീഫിനായി സമാഹരിച്ച തുക അർഹരായവരുടെ കൈകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ, പ്രവർത്തകർ നേരിട്ട് വയനാട്ടിലെത്തി കുടുംബങ്ങളെ കണ്ട് സഹായധനം നൽകുകയായിരുന്നു.
  
Kasaragod, Kerala, News, 'Talankaradesham' Team Provides Relief in Wayanad.

മണ്ണിടിച്ചിൽ പ്രദേശങ്ങൾ പോലീസ് കാവലിലായിരുന്നിട്ടും, ചാരിറ്റി പ്രവർത്തനത്തിനായതിനാൽ പോലീസ് ഇവരെ കടന്നുപോകാൻ അനുവദിച്ചത് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാണെന്ന് സംഘത്തിലെ നവാസ് ബ്ലൈസ് പറഞ്ഞു. സുബൈർ കടവത്ത്, സിദ്ദിഖ് ചക്കര, ഇസ്മായിൽ ആസ്ക് എന്നിവരും യാത്രാ സംഘത്തിലുണ്ടായിരുന്നു. ദുരിതബാധിതരുടെ വീടുകളിലെത്തി ഓരോരുത്തർക്കും വ്യക്തിഗതമായാണ് സഹായധനം കൈമാറിയത്. തളങ്കരദേശം പ്രവർത്തകരുടെ ഈ ഉദ്യമം മറ്റു കൂട്ടായ്മാകൾക്ക് മാതൃകയായി.

Keywords: Kasaragod, Kerala, News, Talankaradesham, Wayanad relief, Landslide support, Charity work, Disaster relief, Social activism, Wayanad disaster, Talankaradesham WhatsApp group, Humanitarian aid, Kerala flood relief, 'Talankaradesham' Team Provides Relief in Wayanad.

Post a Comment