Join Whatsapp Group. Join now!

Obituary | എസ് ഇ യു നേതാവ് അഷ്റഫ് അത്തൂട്ടിയുടെ മൃതദേഹം ഖബറടക്കി

ചെറുവത്തൂർ: (MyKasargodVartha) വെള്ളിയഴ്ച ചെറുവത്തൂർ-ചീമേനി റോഡിലെ ആനിക്കാടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് മരണപ്പെട്ട സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷററും ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ് ജീവനക്കാരനുമായിരുന്ന അഷ്റഫ് അത്തൂട്ടിയുടെ മൃതദേഹം അത്തൂട്ടി മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ഖബറടക്കി.

പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഒരുനോക്കുകാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. തുടർന്ന് അനുശോചന യോഗവും നടന്നു.
 
Mourners gather for the funeral of Asharaf Athootty, a prominent trade unionist.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.ഡി.എം അഖിൽ പി, ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സയ്യദ് ഹുസൈൻ കോയ തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വൈസ് പ്രസിഡന്റ് വി.പി നൂറുദ്ദീൻ മൗലവി കുന്നുങ്കൈ, എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് ശിഹാബ് ഫൈസി, സെക്രട്ടറി ഹാരിസ് ദാരിമി, അഡ്വ.എം.ടി.പി കരീം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി റഊഫ് ഹാജി, സെക്രട്ടറി സത്താർ വടക്കുമ്പാട്, ട്രഷറർ ലതീഫ് നീലഗിരി, ചീമേനി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മായിൽ, എസ്.ഇ.യു സംസ്ഥാന ജന. സെക്രട്ടറി ആമിർ കോഡൂർ, ട്രഷറർ നാസർ നങ്ങാരത്ത്, NGO അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. ടി. ശശി, യു. ടി. ഇ.ഫ് ജില്ലാ ചെയർമാൻ ജയ പ്രകാശ്, NGO യൂണിയൻ കാസർകോട് ഏരിയ പ്രസിഡന്റ് പ്രദീപൻ, ജോ. കൗൺസിൽ സ്റ്റേറ്റ് വൈസ് ചെയർമാൻ നരേഷ് കുമാർ, കെ.ജി.ഒ യു നേതവ് കെ.പി. ഗംഗാധരൻ കെ.എ.ടി എഫ് സംസ്ഥാന സെക്രട്ടറി യഹ്യാ ഖാൻ, സെറ്റ്കൊ ജില്ലാ കൺവീനർ ഡോ. യൂസുഫ് ആമത്തല, അഷ്റഫ് കൂട്ടായ്മ ഭാരവാഹികൾ, എം.സി കമറുദ്ദീൻ, മുഹമ്മദ് കൂളിയാട്, ലുഖ്മാൻ അസ്അദി, അസിനാർ മൗലവി, സൈഫുദ്ദീൻ തങ്ങൾ കുന്നുങ്കൈ, സയ്യദ് സൈഫുല്ലാഹി തങ്ങൾ, മജീദ് ഫൈസി, എൻ.എം റഊഫ് ഹാജി, ഒ.എം ഷഫീഖ്, ടി വി കുഞ്ഞിരാമൻ, റഫീഖ് മാസ്റ്റർ ചെമ്പ്രകാനം, നരേഷ് കുന്നിയൂർ, റൈഹാനത്ത് ടീച്ചർ, ശഹീദ് മാസ്റ്റർ , ശരീഫ് തങ്കയം , ലിയാഖത്തലി, റിയാസ് ഫൈസി, അബ്ദുൽ മജീദ് മുസ്ലിയാർ, തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. നിര്യാണത്തിൽ ഷിരൂരിലുള്ള എ കെ എം അഷ്റഫ് എംഎൽഎ അനുശോചനം രേഖപ്പെടുത്തി.

Keywords: Asharaf Athootty, State Employees Union, trade unionist, Kerala, road accident, funeral, obituary, condolences, Cheruvathur, Kannur, political leader, community leader, State Employee Union Leader Asharaf Athootty Passes Away.

Post a Comment