കിഴൂർ: (MyKasargodVartha) ലക്കിസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കീഴൂരിന്റെ വാർഷിക പൊതുയോഗം ക്ലബ് ഓഫീസിൽ വച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ഇ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് സെക്രട്ടറി മുക്താർ എം.എ അവതരിപ്പിച്ചു. ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിയും അദ്ദേഹം വിശദീകരിച്ചു.
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടപടികൾ റിട്ടേണിങ് ഓഫീസർ മൊയ്തീൻ കല്ലട്രയുടെ നേതൃത്വത്തിൽ നടന്നു. 2024-2025 കാലയളവിൽ ക്ലബ്ബിനെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ദുല്ല കല്ലട്ര പുതിയ പ്രസിഡൻ്റായും, ഇബ്രാഹിം അർഷാദ് യു.ബി ജനറൽ സെക്രട്ടറിയായും ഖാദർ കല്ലട്ര ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് കുഞ്ഞി, ഖലീൽ എസ് എം എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും സലീം , ഖാദർ റഷീദ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
വർക്കിംഗ് കമ്മിറ്റിയിലേക്ക് അഷറഫ് കെ.പി, മുഹമ്മദ് നിസാർ, കുഞ്ഞഹമ്മദ്, അബ്ദുല്ല പി.എസ്, നജാത്ത് നാലപ്പാട് തുടങ്ങിയവർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ മനാഫ്, മൊയ്തീൻ കല്ലട്ര, ഖാദർ എം.എച്ച്, ഷാഫി എ തുടങ്ങിയവർ ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ക്ലബ്ബിന്റെ വളർച്ചയിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
യോഗത്തിൽ മുക്താർ എം എ സ്വാഗതവും, ഇബ്രാഹിം അർഷാദ് യു.ബി നന്ദിയും പറഞ്ഞു.
ഈ വാർത്ത ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങളും വികസനങ്ങളും മറ്റുള്ളവർ അറിയട്ടെ.
Keywords: LuckyStar Arts and Sports Club, Keezhoor, New Leadership, Club Elections, Abdullah Kallat, Ibrahim Arshad, Club Treasurer, Annual Meeting, Club Secretary, Club Development, Keezur.
#LuckyStarClub, #Keezhoor, #ClubElections, #NewLeadership, #SportsCommunity, #LocalNews