സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ല പ്രസിഡന്റ് കെ.സി. അബ്രഹാം ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ സമാഹാരമായിരുന്നു ഈ പ്രദർശനം. വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയികളായ അംഗങ്ങളെ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്നു അനുമോദിച്ചു. രക്തദാനം ചെയ്ത അംഗങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
സമ്മേളനത്തിൽ ജില്ല ട്രഷറർ സുനിൽ കുമാർ പി.ടി, ജില്ല ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ വി.എൻ, ജില്ല നാച്ചുറൽ ക്ലബ് കോർഡിനേറ്റർ ദിനേശ് ഇൻസൈറ്റ്, മേഖല ട്രഷറർ വാമൻ കുമാർ, സുരേഷ് ചന്ദ്ര ബി.ജെ, മനു എല്ലോറ, മെയിൻതപ്പാ, പ്രശാന്ത് മണി ഐ ഫോക്കസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുജിത് ഇൻ ഫോക്കസ് സ്വാഗതവും യൂണിറ്റ് പി.ആർ.ഓ മനീഷ് നന്ദിയും പറഞ്ഞു.
Keywords: Kasargod Photographers Association, AKPA, photography, annual meet, Kasargod, Kerala, photography exhibition, blood donation, photographers, Kasargod Photographers Association Holds Annual Meet.