ഉദുമ: (MyKasargodVartha) ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി, ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം പള്ളത്ത് കുഴിയെത്തുടർന്ന് അപകടാവസ്ഥയിലായ കൾവർട്ട് എത്രയും വേഗം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഈ സ്ഥലത്ത് അടുത്ത കാലത്തായി നിരവധി വാഹനാപകടങ്ങലാണ് ഉണ്ടായത്.
സി എച്ച് കുഞ്ഞമ്പു എംഎൽഎ ഇടപെട്ട് സർക്കാർ 50 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചെങ്കിലും ഫണ്ട് വിനിയോഗിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യമാണമുള്ളത്. പിഡബ്ല്യുഡി അധികൃതരുടെ അനാസ്ഥ എത്രയും വേഗം അവസാനിപ്പിച്ചു കൾവർട്ട് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ച് ജില്ലാ ജോയിൻ്റെ സെക്രട്ടറി എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷനായി. ജാഷിർ പാലക്കുന്ന്, ശ്രീജിത്ത് കളനാട്, കമേഷ് ഉദുമ, മനോജ് തിരുവക്കോളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠൻ സ്വാഗതം പറഞ്ഞു.
Keywords:
Uduma, DYFI, culvert, road, accident, repair, government, PWD, Kerala, India, DYFI Demands Immediate Repair of Udum Culvert.