മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേകമായി സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ വഴി നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ സന്ദേശം താഴെക്കിടയിൽ എത്തിച്ച് പരമാവധി തുക സമാഹരിക്കും.
ഈ ശ്രമത്തിന്റെ ഭാഗമായി, ജില്ലയിൽ ആഗസ്റ്റ് എട്ടിന് വ്യാഴാഴ്ച വീടുകൾ കേന്ദ്രീകരിച്ചും, ഒൻപതിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷവും, 10-ന് ശനിയാഴ്ച കട-കമ്പോളങ്ങൾ കേന്ദ്രീകരിച്ചും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നിയോജക മണ്ഡലം, പഞ്ചായത്ത്-മുനിസിപ്പൽ, വാർഡ്-ശാഖ തലങ്ങളിലെ നേതാക്കളുടെയും ഭാരവാഹികളുടെയും പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തി വയനാടിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചേർത്ത് പിടിക്കണമെന്നും പരമാവധി തുക സമാഹരിക്കാൻ രംഗത്തിറങ്ങണമെന്നും മുസ്ലിം ലീഗ് കാസർകോട് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാനും അഭ്യർത്ഥിച്ചു.
Keywords: Kasaragod, Kerala, News, Wayanad Disaster: Muslim League Booster Campaign from August 8 to 10