Join Whatsapp Group. Join now!

അംഗഡിമുഗര്‍ പ്രവാസി കൂട്ടായ്മ സ്‌നേഹസംഗമം നടത്തി

യു എ ഇയിലുള്ള അംഗഡിമുഗര്‍ പ്രവാസികളുടെ കൂട്ടായ്മയായ യു എ ഇ അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് Gulf, News, Angadimugar Expatriates meet conducted
ദുബൈ: (my.kasargodvartha.com 18.02.2020) യു എ ഇയിലുള്ള അംഗഡിമുഗര്‍ പ്രവാസികളുടെ കൂട്ടായ്മയായ യു എ ഇ അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്‌നേഹ സംഗമം നാട്ടുകാര്‍ക്ക് ആവേശമായി. ഉപേദശക സമിതി ചെയര്‍മാന്‍ യാഹ്ഖൂബ് മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു പ്രാദേശിക കൂട്ടായ്മക്ക് പ്രതീക്ഷിക്കാന്‍ പറ്റുന്നതിലപ്പുറമാണ് നാട്ടിലും മറുനാട്ടിലും വെല്‍ഫെയറിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെന്നും വര്‍ഷങ്ങളായി നാട്ടിലെ അഗതികള്‍ക്കും അനാഥകള്‍ക്കും നല്‍കി വരുന്ന പെന്‍ഷന്‍ / സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സി എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ വിശദീകരിച്ചു. സ്വലാഹുദ്ദീന്‍ സഅദി ആശംസ നേര്‍ന്നു. വെല്‍ഫയര്‍ കമ്മിറ്റിക്ക് പുതിയ വര്‍ഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. ഉപദേശക സമിതിയില്‍ യഅ്ഖൂബ് മൗലവി (ചെയര്‍മാന്‍) പി എ സൂപ്പി, പി എ ഇസ്മാഈല്‍, മൊയ്തീന്‍ അംഗഡിമുഗര്‍, കോടി ലത്വീഫ് ഹാജി, സി എം എ കരിങ്കല്‍ (സമിതി അംഗങ്ങള്‍), സി എ സിദ്ദീഖ് പുഴക്കര (പ്രസിഡണ്ട്), എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ (ജനറല്‍ സെക്രട്ടറി), എ എം അബ്ദുല്‍ നസീര്‍ (ട്രഷറര്‍), സിദ്ദീഖ് കൊല്ലമടുക്കം, ഹമീദ് ചെറൂള്‍, അസീസ് നഗര്‍, യൂസഫ് ബി എം (വൈസ് പ്രസിഡന്റുമാര്‍), ഷഫീഖ് സാലിഹ്, ജാഫര്‍ സാദിഖ് നാട്ടക്കല്‍ (വര്‍ക്കിങ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതിയിലേക്ക് സയ്യദ് സഹല്‍ ബി സി, അജ്മല്‍ പുതിയങ്ങാടി, റഹീം ബെക്കംവളപ്പ്, കെ ബി ഹമീദ് കോരിക്കാര്‍, സാഹിര്‍ പറമ്പ്,
അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി, ഉമ്മര്‍ ഹമീദ് ഹാജി, ജാബിര്‍ പറമ്പ് എന്നിവരെ തിരഞ്ഞെടുത്തു. ഷഫീഖ് പാറ, റഷീദ് നഗര്‍, നൗഷാദ് കലാനഗര്‍, നിസാര്‍ പാറ, റഹീം ബെക്കംവളപ്പ്, ഹാരിസ് കയ്യാര്‍, അജ്മല്‍ സൂപ്പി (ദുബൈ), ബി കെ അന്‍സാര്‍, പാടി മുഹമ്മദ് കുഞ്ഞി, റഷീദ് ചെറൂള്‍, യൂനുസ് പറമ്പ്, സാജിദ് പി കെ (ഷാര്‍ജ), ഹാഷിഫ് സി കെ (റാസല്‍ഖൈമ), ഹാഷിം ബുളയാളം, എന്‍ എ ബഷീര്‍ നാട്ടക്കല്‍, റഊഫ് പാറ (അബുദാബി) എന്നിവര്‍ സംബന്ധിച്ചു. എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ സ്വാഗതവും റഷീദ് നഗര്‍ നന്ദിയും പറഞ്ഞു.

Keywords: Gulf, News, Angadimugar Expatriates meet conducted
 

Post a Comment