മഞ്ചേശ്വരം: (MyKasargodVartha) ഏറെക്കാലം പ്രവാസിയായിരുന്ന സജീവ സുന്നി പ്രവർത്തകനും സാമൂഹിക സാംസ്കാരിക സാന്ത്വന മേഘലകളിലും പ്രവാസ ലോകത്തും നാട്ടിലും വ്യക്തി മുദ്ര പതിപ്പിച്ച കുവൈത്ത് ഇബ്രാഹിം എന്ന പേരിൽ അറിയപ്പെടുന്ന ഉദ്യാവരം ഇബ്രാഹിം (65) നിര്യാതനായി.
പരേതരായ മഞ്ചേശ്വരം പൊസോട്ട് അബൂബക്കർ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ഫാത്തിമത്ത് സുഹറ. മക്കൾ: ശഹീർ, കബീർ (ഇരുവരും ദുബായ്), അനാന, സുംദുസ്. മരുമക്കൾ: അഷ്റഫ് ഇച്ചിലങ്കോട്, നൗഷാദ് ഉപ്പള, യാസ്മിൻ ഉള്ളാൾ. സഹോദരങ്ങൾ: മമ്മിഞ്ഞി, അബ്ദുൽ ഖാദർ, മറിയമ്മ, ഖദീജ, നഫീസ, സഫിയ.
മയ്യിത്ത് നിസ്കാരത്തിന് മള്ഹർ ഉപാധ്യക്ഷൻ സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൊസോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത്, പേരോട് അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി തുടങ്ങിയ പ്രമുഖ നേതാക്കൾ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.
Keywords: News, Malayalam News, obituary, community leader, Kerala, social activist, obituary, Kerala, community leader, expatriate, Islam, social activist, Manjeswaram, Ibraahim, death, condolences, Prominent Community Leader Ibraahim Passes Away.