കാസർകോട്: (MyKasargodVartha) വയനാട്ടിൽ അടുത്തിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന്, ജി എച്ച് എസ് എസ് ചെമ്മനാട് പരവനടുക്കം സ്‌കൂളിലെ 1980-81 എസ് എസ് എൽ സി ബാച്ച് അംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു. ബാച്ച് അംഗങ്ങൾ സംയുക്തമായി സമാഹരിച്ച 58,000 രൂപയുടെ ചെക്ക്, ബാച്ച് പ്രതിനിധികൾ മുഖേനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, ജില്ലാ കലക്ടർക്ക് കൈമാറി.
ബാച്ച് പ്രസിഡണ്ട് സി.കെ. അമീർ അലി, സെക്രട്ടറി ബേബി ബേനൂർ, ട്രഷറർ കരുണാകരൻ നായർ എന്നിവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ നായർ പി, അനിത വി.കെ, കാസർകോട് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈ ദുരന്തത്തിൽ ബാധിതരായവർക്ക് സാമ്പത്തിക സഹായം നൽകുക എന്നത് ബാച്ചിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ഈ സംഭാവന വഴി, ദുരിതബാധിത കുടുംബങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബാച്ച് അംഗങ്ങൾ.
Keywords: Kerala, Flood, Relief Fund, Donation, Alumni, Chemmanad School, Solidarity, Community, Support, India