കാസർകോട്: (MyKasargodVartha) കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ 'തിരുനബി ജീവിതം ദർശനം' എന്ന പ്രമേയത്തിൽ ഒരു മാസം നീളുന്ന മീലാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഈ ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 11 ന് രാവിലെ 10.30 ന് കാസർകോട് സമസ്ത സെന്റിനറി ഹാളിൽ ജില്ലാതല സെമിനാർ നടക്കും.
മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ സെമിനാറിൽ പങ്കെടുത്ത് പ്രവാചക ജീവിതത്തെയും ദർശനങ്ങളെയും കുറിച്ച് സംവദിക്കും.
ജില്ലയിലെ പരിപാടികൾ:
കാസർകോട് സമസ്ത സെന്റിനറി ഹാളിൽ സെപ്റ്റംബർ 11 ന് ജില്ലാതല സെമിനാർ നടക്കും.
ജില്ലയിലെ ഒമ്പത് സോണുകളിൽ നബി സദസ്സ് നടക്കും.
46 സർക്കിൾ കേന്ദ്രങ്ങളിൽ മീലാദ് സന്ദേശ റാലി നടക്കും.
യൂണിറ്റ് തലത്തിൽ മീലാദ് വിളംബര റാലി, സന്ദേശ ജാഥ, മൗലിദ് സദസ്സ്, നാട്ടു മൗലിദ്, ബുക്ക് ടെസ്റ്റ്, മെഗാ പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ നടക്കും. ഇത് സംബന്ധിച്ച് കാസർകോട് സുന്നി സെന്ററിൽ നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് സയ്യിദ് ഹസൻ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. അബൂബക്കർ ഹാജി ബേവിഞ്ച, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, യൂസുഫ് മദനി ചെറുവത്തൂർ, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, വി സി അബ്ദുല്ല സഅദി, ബഷീർ പുളിക്കൂർ, സി എൽ ഹമീദ്, കെ എച് അബ്ദുല്ല മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും കന്തൽ സൂപ്പി മദനി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Milaad Campaign, Prophet’s Life, Kerala Muslim Jama’ath, September 11, Seminar, Religious Event, Community Outreach, Social Events, Islamic Seminar
#KeralaMuslimJamaat #MilaadCampaign #ProphetLifeVision #KasargodEvents #IslamicSeminar #Milaad2024 #CommunityEvents