Join Whatsapp Group. Join now!

Rotary Club | കാസർകോട് റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഈ വർഷത്തെ പുതിയ പദ്ധതികൾ പ്രഖ്യപിച്ചു, Rotary Club, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഐഎംഎ സംസ്ഥാന പ്രസിഡന്റും തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ ചെയർമാനുമായ ഡോ. ജോസഫ് ബെനെവൻ ഉദ്‌ഘാടനം ചെയ്തു. ഡോ. ബി നാരായണ നായ്ക് പ്രസിഡന്റയും ഹരി പ്രസാദ് സെക്രട്ടറിയായും മറ്റു ഭാരവാഹികളും ചുമതലയേറ്റു.
 
News, Kasaragod, Kerala, New office bearers of Kasaragod Rotary Club taken charge.

നിർധനർക്ക് മൂന്ന് പുതിയ വീടുകൾ, വൃദ്ധർക്ക് ആരോഗ്യ പരിരക്ഷ, സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിപാലനം, വനവൽക്കരണം, പുതിയ റോട്രാക്ട് ക്ലബ്‌, മെഡിക്കൽ ക്യാമ്പുകൾ, ജീവൻ രക്ഷ പരിശീലന ക്ലാസുകൾ, സൗജന്യമായി ജീവൻ രക്ഷ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങി ഈ വർഷത്തെ പുതിയ നിരവധി പദ്ധതികൾ പ്രസിഡന്റ്‌ ബി നാരായണ നായ്ക് പ്രഖ്യപിച്ചു.
  
News, Kasaragod, Kerala, New office bearers of Kasaragod Rotary Club taken charge.

അസിസ്റ്റന്റ് ഗവർണർ വിവി ഹരീഷ്, സോണൽ കോർഡിനേറ്റർ എംകെ രാധാകൃഷ്ണൻ, ഡിസ്ട്രിക്ട് കോൺഫറൻസ് ചെയർമാൻ എം ടി. ദിനേശ്, ഡോ. സി എച്ച് ജനാർധന നായ്ക്, ഡോ. സുരേഷ് ബാബു, ആർ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. ക്ലബ് ബുള്ളറ്റിൻ ഡോ. എസ് ജ്യോതിക്ക് നൽകി പ്രകാശനം ചെയ്തു.
 
News, Kasaragod, Kerala, New office bearers of Kasaragod Rotary Club taken charge.



Keywords: News, Kasaragod, Kerala, New office bearers of Kasaragod Rotary Club taken charge.

Post a Comment