Join Whatsapp Group. Join now!

Appreciated | എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്ക്‌ ഒഎസ്‌എയുടെ വരയാദരം

എന്‍എ അബൂബക്കര്‍ വിജയികള്‍ക്കുള്ള മെമന്റോ വിതരണം ചെയ്‌തു, Appreciated, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസര്‍കോട്‌: (MyKasaragodVartha) ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിള്‍ക്ക്‌ ഒ.എസ്‌.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരയാദരം. ഒ.എസ്‌.എ സെക്രട്ടറിയും ചിത്രകാരനുമായ ഷാഫി എ നെല്ലിക്കുന്നാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ രേഖാ ചിത്രങ്ങള്‍ വരച്ച്‌ സമ്മാനമായി നല്‍കിയത്‌. ഒ.എസ്‌.എ ട്രഷറര്‍ എന്‍.എ അബൂബക്കര്‍ വിജയികള്‍ക്കുള്ള മെമന്റോ വിതരണം ചെയ്‌തു.
  
News, Kasaragod, Kerala, OSA appreciated students who have secured A Plus.

സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ്‌ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം ഉദ്‌ഘാടനം ചെയ്‌തു. നൂറ്‌ വര്‍ഷം പൂര്‍ത്തിയായ സ്‌കൂളിന്റെ ശതാബ്‌ദി ആഘോഷം വളരെ ഗംഭീരമായി തന്നെ നടത്താന്‍ നഗരസഭയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു.
 
News, Kasaragod, Kerala, OSA appreciated students who have secured A Plus.

സ്‌കൂള്‍ സീനിയര്‍ സ്റ്റാഫ്‌ ഉഷാ കുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്ട്‌ എ.എസ്‌.മുഹമ്മദ്‌ കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട്‌ യൂണിറ്റ്‌ പ്രസിഡണ്ടും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി.പി ഇല്ല്യാസ്‌, കെ.ബാലകൃഷ്‌ണന്‍, ടി.എ.മഹമൂദ്‌, റാഫി കുന്നില്‍, കെ. ജയചന്ദ്രന്‍, റഹീം ചൂരി, മഹമൂദ്‌ വട്ടയക്കാട്‌, അബ്‌ദുല്‍ ഷുക്കൂര്‍ തങ്ങള്‍, കെ.എച്ച്‌ മുഹമ്മദ്‌ പ്രസംഗിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്‌ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി അബ്‌ദുല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Keywords: News, Kasaragod, Kerala, OSA appreciated students who have secured A Plus.

Post a Comment