ചടങ്ങിനെത്തിയ നിറഞ്ഞ സദസിനെയും റഫീഖ് അഹ്‌മദ് പ്രശംസിച്ചു. ഒരു പുസ്തക ചടങ്ങിനും ഇത്രയും വലിയ സദസ് കാണാറില്ലെന്നും ഇത് കാണുമ്പോൾ അസൂയ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ പുസ്തകം ഏറ്റുവാങ്ങി. റഹ്‌മാൻ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കെ വി മണികണ്ഠദാസ് പുസ്തക പരിചയം നടത്തി.
നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ, ടി എ ശാഫി, ദിവാകരൻ വിഷ്ണു മംഗലം, എം.എ. മുംതാസ് ടീച്ചർ, എരിയാൽ ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും എം വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ഡോ. അബ്ദുൽ സത്താർ എഴുത്തനുഭവങ്ങൾ പങ്കുവച്ചു.
ഹുബാഷിക പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുലർകാല കാഴ്ചകൾ, ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതിൽ, യാത്രകൾ അനുഭവങ്ങൾ എന്നിവയാണ് ഡോ. അബ്ദുൽ സത്താറിൻ്റെ നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.