വിശുദ്ധ ജീവിതം നയിക്കുന്നതിനുള്ള പരിശീലനമാണ് റമളാന്‍ വ്രതം. ശരീരവും മനസ്സും തിന്മകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള സന്നദ്ധതയാണ് റമളാനിലൂടെ നാം ആര്‍ജ്ജിച്ചതെന്ന് ഹസന്‍ തങ്ങള്‍ പറഞ്ഞു. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെപി ഹുസൈന്‍ സഅദി കെസി റോഡ്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി.
രാവിലെ 10 മണിക്ക് മഹബ്ബ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ ക്ലാസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് 2.30ന് നടന്ന ഖത്മുല്‍ ഖുര്‍ആനിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസനും സയ്യിദ് അസ്ഹര്‍ അല്‍ബുഖാരിയും നേതൃത്വം നല്‍കി. ജലാലിയ്യ ദിക്‌റ് ഹല്‍ഖ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്ഥാപന പ്രാസ്ഥാനിക നേതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ച സമൂഹ നോമ്പുതുറ ആയിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഹസന്‍ ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹിബ്ബത്തുള്ള അല്‍ബുഖാരി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എംഎ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹകീം കുന്നില്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ബഷീര്‍ പുളിക്കൂര്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഹസന്‍ കുഞ്ഞി മള്ഹര്‍, സിഎംഎ ചേരൂര്‍, അബ്ദുല്‍ റഷീദ് സഅദി, ഇബ്രാഹിം ഹാജി കല്ലട്ര, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ സലാം ദേളി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴുര്‍, അബ്ദുല്‍ കാദിര്‍ ഹാജി രിഫാഈ അഹ്‌മദ് സഖാഫി ബഹ്‌റൈന്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, ശരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്ല ഹാജി കളനാട്, അഹ്‌മദലി ബെണ്ടിച്ചാല്‍, മുഹമ്മദ് സഖാഫി തോക്കെ, സിഎല്‍ ഹമീദ് ചെമനാട്, സിപി അബ്ദുല്ല ഹാജി ചെരുമ്പ, അഷ്‌റഫ് കരിപ്പൊടി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം, അബ്ബാസ് ഹാജി പരയങ്ങാനം സംബന്ധിച്ചു.