Join Whatsapp Group. Join now!

Uroos | കുമ്പഡാജെ മഖാം ഉറൂസിന് ഭക്തനിർഭരമായ തുടക്കം

10 ദിവസം പ്രമുഖർ പ്രഭാഷണം നടത്തും Kumbadaje, Uroos, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കുമ്പഡാജെ: (MyKasargodVartha) അസ്സയ്യിദ് ഫഖീർ അലി വലിയുള്ളാഹിയുടെ ഉറൂസ് നേർച്ചക്ക് പ്രൗഢ തുടക്കം. മഖാം സിയാറത്തിന് സ്ഥലം ഖത്തീബ് എം ഫസലുറഹ്മാൻ ദാരിമി നേതൃത്വം നൽകി. ജമാഅത് പ്രസിഡന്റ് എം അബ്ദുൽ റഹ്മാൻ ഹാജി പതാക ഉയർത്തി. പത്തു ദിവസം നീണ്ടു നിൽക്കുന്ന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി നടക്കും.

News, Malayalam News, Kasaragod, Kumbadaje, Uroos, Kumbadaje, M Abdul Rahiman Haji,

സയ്യിദ് മുഹമ്മദ്‌ തങ്ങൾ മദനി മൊഗ്രാൽ മഗ്‌രിബിന് ശേഷം നടക്കുന്ന സ്വലാത്ത് മജ്ലിസിന് നേതൃത്വം നൽകും. സയ്യിദ് എൻ.പി.എം ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ പ്രാർത്ഥനക്ക് നേതൃത്വം നൽകും. കാസർകോട് സംയുക്ത ജമാഅത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്യും. ജി.എസ് അബ്ദുൽ ഹമീദ് ദാരിമി, അഷ്‌റഫ്‌ റഹ്മാനി ചൗക്കി പ്രഭാഷണം നടത്തും.
  
Uroos

Keywords: News, Malayalam News, Kasaragod, Kumbadaje, Uroos, Kumbadaje, M Abdul Rahiman Haji, Kumbadaje maqam uroos started
< !- START disable copy paste -->

Post a Comment