Join Whatsapp Group. Join now!

Ramadan | എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ കമിറ്റിയുടെ റമദാൻ പ്രഭാഷണം സമാപിച്ചു

ശംസുൽ ഉലമ അവാർഡ് മുഗു അബ്ദുർ റഹ്‌മാൻ മുസ്ലിയാർക്ക് സമ്മാനിച്ചു, SKSSF, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News, Ramadan
തളങ്കര: (MyKasargodVartha) 'റമദാൻ; വിശുദ്ധിയുടെ കർമ്മസാഫല്യം' എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റി തളങ്കര മാലിക് ദിനാർ ഇസ്ലാമിക് അക്കാദമി അങ്കണത്തിൽ സംഘടിപ്പിച്ച സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ ദ്വിദിന റമദാൻ പ്രഭാഷണം സമാപിച്ചു. ജില്ലയുടെ പല ഭാഗത്തുനിന്നുമായിപ്രഭാഷണം ശ്രവിക്കാൻ നിരവധി വിശ്വാസികളാണ് ഒഴുകിയെത്തിയത്.
 
News, Kasargod, Kasaragod-News, Kerala, Kerala-News, SKSSF Kasaragod District Committee's Ramadan speech concluded.

രണ്ടാം ദിന പരിപാടി സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ്,കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ഖാസിമി പടന്ന അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ ബഷീർ ദാരിമി തളങ്കര സ്വാഗതം പറഞ്ഞു. മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് എസ്കെഎസ്എസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജില്ലാ വൈസ് പ്രസിഡണ്ട്, കബീർ ഫൈസി പെരിങ്കടി എന്നിവർ നേതൃത്വം നൽകി.

എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, മാലിക്ക് ദീനാർ ജമാഅത്ത് ഭാരവാഹികളായ ടി. എ ഷാഫി, അമാനുള്ള മൗലവി,അഷ്റഫ്, ഹസൈനാർ ഹാജി തളങ്കര, അഷ്റഫ് റഹ്മാനി, ഇർഷാദ് ഹുദവി ബെദിര,സഈദ് അസ്അദി പുഞ്ചാവി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സിദ്ധീഖ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലംപാടി, അഷ്റഫ് അസ്നവി മർദ്ദള,മൊയ്തീൻ കുഞ്ഞി മൗലവി, ഹമീദ് ഫൈസി, മൂസ ഹാജി ചേരൂർ,ബദ്റുദ്ദീൻ പള്ളിപ്പുഴ, കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി, സുഹൈൽ ചേറൂർ, യൂനുസ് ഫൈസി കാക്കടവ്, അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം, അബ്ദുല്ല യമാനി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ജമാൽ ദാരിമി, അൻവർ തുപ്പക്കൽ, റാശിദ് ഫൈസി ആമത്തല, ഉസാം പള്ളങ്കോട്, ഇല്യാസ് ഹുദവി മുഗു, റാസിക് ഹുദവി പേരാൽ, സിറാജുദ്ദീൻ ഖാസിലൈൻ, ലത്തീഫ് അസ്നവി കൊല്ലംപാടി, ഹമീദ് ഹാജി പറപ്പാടി, ഫർസീൻ അഹമ്മദ് തളങ്കര, സഹീദ് മൗലവി, ഇഖ്ബാല്‍ മൗലവി,മൂസ ഹാജി ചേറൂർ, അബ്ദുല്ല ടി.എൻ മൂല, ഉനൈസ് അസ്നവി ആരിക്കാടി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു


ശംസുൽ ഉലമ അവാർഡ് മുഗു അബ്ദുൽ റഹ്മാൻ മുസ്ലിയാർക്ക് സമ്മാനിച്ചു

ജില്ലയിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സമസ്തയുടെ പ്രവർത്തകർക്ക് ജില്ലാ എസ് കെ എസ് എസ് എഫ് ഏർപെടുത്തിയ ശംസുൽ ഉലമാ അവാർഡ് മുഗു അബ്ദുൽ റഹ്മാൻ മുസ്ലിയാർക്ക് റമളാൻ പ്രഭാഷണ വേദിയിൽ പൗര പ്രമുഖൻ ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി നൽകി. സുബൈർ ഖാസിമി അദ്ധ്യക്ഷനായി , മജീദ് ബാഖവി, ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സാന്നിധ്യ മറിയിച്ചു.
  
News, Kasargod, Kasaragod-News, Kerala, Kerala-News, SKSSF Kasaragod District Committee's Ramadan speech concluded.

1973 മുതൽ സംഘടന രംഗത്ത് സജീവമായ അദ്ദേഹം ജില്ലാഎസ് കെ എസ് എസ് എഫിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റ് ആയിരുന്നു. വിവിധ ഭാഗങ്ങളിൽ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് സമസ്ത വൈസ് പ്രസിഡൻ്റ് യു എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, എം എ ഖാസിം മുസ്‌ലിയാർ എന്നിവരോടൊപ്പം ചേർന്ന് നേതൃത്വം നൽകുകയും ചെയ്തു. നിരവധി മഹല്ലുകളിലും മദ്രസകളിലും സേവനം ചെയ്ത അദ്ദേഹം നിലവിൽ എസ് വൈ എസ് ജില്ലാ കൗൺസിലറും സങ്കായം മുഹിയദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻ്റുമാണ്.

പുത്തിഗെ പഞ്ചായത്തിലെ മുഗു എന്ന ഗ്രാമത്തിലെ പ്രശസ്ത കുടുംബ പാരമ്പര്യമുള്ള അരമന തറവാട്ടിൽ 1954ൽ മുഹമ്മദ് അരമനയുടെയും ബീ ഫാത്വിമയുടെയും മകനായിട്ടായിരുന്നു അബ്ദുറഹ്മാൻ മുസ്ലിയാരുടെ ജനനം. നാട്ടിലെ മദ്രസ പഠനത്തിനുശേഷം തൻറെ പതിനാറാം വയസ്സിൽ ദർസ് പഠനത്തിനായി ആലമ്പാടി ഉസ്താദിൻറെ അടുത്ത് ചെന്നു. അവിടത്തെ അഞ്ചുവർഷ പഠനത്തിനുശേഷം മൂന്നുവർഷം ഉമർ കോയ തങ്ങളുടെ അടുത്ത് പൂച്ചക്കാടും നെല്ലിക്കുന്നിലുമായി പഠനം തുടർന്നു. ശേഷം ഒരു വർഷം നെല്ലിക്കുന്നിൽ സർക്കവി അബ്ദുൽ ഖാദർ മുസ്ലിയാരുടെ അടുത്തും ഉറുമിയിൽ രണ്ടുവർഷം സയ്യിദ് താഹിറുൽ അഹ്ദൽ തങ്ങളുടെ അടുത്തും എട്ടു വർഷം തങ്ങളുടെ അടുത്തുതന്നെ നെല്ലിക്കുന്നിലുമായി ദർസ് പഠനം പൂർത്തിയാക്കി.

ദർസ് പഠനത്തിനിടയിൽ പള്ളിക്കര മുക്കോടലിൽ 15 രൂപ മുതലുള്ള ശമ്പളത്തിനു മുഅല്ലിം ആയി ജോലി ചെയ്തു. ദർസ് പഠനത്തിനു ശേഷം 1987ൽ മുഗു ഹമീദ് മുസ്ലിയാരുടെ കൂടെ പുളിക്കൂറിൽ സേവനം തുടങ്ങി. പിന്നീട് പഴയ ചൂരി, കളനാട്, പുതിയ ചൂരി, തളങ്കര പടിഞ്ഞാറ്, തളങ്കര സക്കീറത്ത്, ഉപ്പള, പെരിങ്ങാടി, മേൽപ്പറമ്പ്, ഒരങ്ങൽ, തലശ്ശേരി ധർമ്മടം, ബെളിഞ്ചം, ബേവിഞ്ചെ, കുമ്പള, പുണ്ടൂർ, തെക്കിൽ, മൊഗ്രാൽ, ബന്ദിയോട്, മൊഗർ, സങ്കായം, കമ്പാർ എന്നിവിടങ്ങളിൽ മുഅസ്സിൻ സദർ മുഅല്ലിം എന്നിങ്ങനെ സേവനം ചെയ്തു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, SKSSF Kasaragod District Committee's Ramadan speech concluded.

Post a Comment