ദീനാര്‍ ഐക്യവേദിയുടെ പ്രവര്‍ത്തനം കാരുണ്യത്തിന്റെ അഴകുള്ളതാണെന്നും നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ദൈവീകമാണെന്നും പി ബിജോയ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനും ആംബുലന്‍സ് സംവിധാനത്തിലും തുടങ്ങി സേവനത്തിന്റെ എല്ലാതുറകളിലും രാവും പകലും നോക്കാതെ ആഹോരാത്രം പണിയെടുക്കുന്ന ദീനാര്‍ ഐക്യവേദിയുടെ പ്രവര്‍ത്തനം സ്തുത്യാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ എ സുലൈമാന്‍ ഫൗൻഡേഷന്റെ സഹായത്തോടെ ദീനാര്‍ ഐക്യവേദി ഒരുക്കിയ ലൈബ്രറി വ്യവസായപ്രമുഖന്‍ എന്‍ എ അബൂബകര്‍ ഉദ്ഘാടനം ചെയ്തു. ഐക്യവേദി ലൈബ്രറിയെന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ അതേറ്റെടുക്കാൻ മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും നാഷണൽ ക്ലബിന്റെ പ്രസിഡണ്ടുമായിരുന്ന എൻ എ സുലൈമാന്റെ പേരിലുള്ള ഫൗൻഡേഷൻ മുന്നോട്ട് വരികയായിരുന്നു.
ചടങ്ങിൽ ടി എ ശാഫി അധ്യക്ഷത വഹിച്ചു. അഡ്വ. വി എം മുനീര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തി. കരീം കോളിയാട്, എം എ ലത്വീഫ്, സഹീര്‍ ആസിഫ്, കെ എം ഹനീഫ്, തൗസീഫ് അഹ്‌മദ്, സുനൈസ് അബ്ദുല്ല, സമീര്‍ ചെങ്കളം, സിദ്ദീഖ് ചക്കര, എം എസ് സകരിയ, പി എം കബീര്‍, നിസാര്‍ അല്‍ഫ, ഹമീദ് റെഡ്‌റോസ്, ശംസുദ്ദീൻ മഗ്ഡ, എ എസ് ശംസുദ്ദീൻ, നൗശാദ് ഖാസിലൈൻ, മുസ്ത്വഫ സോൾക്കർ, മജീദ് പള്ളിക്കാൽ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് ദീനാർ നന്ദി പറഞ്ഞു.