കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി , സയ്യിദ് ഷഹീർ അൽ ബുഖാരി, മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, മാലിക് ദീനാർ കൾച്ചറൽ ഫോറം വൈ ചെയർമാൻ മുഹമ്മദ് കുഞ്ഞി പുണ്ടൂർ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മൂസ സഖാഫി കളത്തൂർ, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, മാലിക് ദീനാർ കൾച്ചറൽ ഫോറം വൈ ചെയർമാൻ സുബൈർ ബാപ്പാലിപ്പൊനം തുടങ്ങിയവർ സംബന്ധിച്ചു.
15 വർഷത്തോളം എസ് വൈ എസ് കാസർകോട് ജില്ലാ ട്രഷറായും വിവിധ കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായും സി അബ്ദുല്ല ഹാജി സമൂഹത്തിന് ചെയ്ത അര നൂറ്റാണ്ട് കാലത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകി ആദരിച്ചത്. ജി.സി.സി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാർ കൾച്ചറൽ ഫോറം. 2019 ൽ രൂപം കൊണ്ട ഫോറത്തിന് കീഴിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഓരോ വർഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയിൽ ഗണ്യമായ സേവനങ്ങൾ അർപ്പിച്ച പ്രമുഖ വ്യക്തികൾക്കു ത്വാഹിറുൽ അഹ്ദൽ അവാർഡ് സമ്മാനിച്ച് വരുന്നു.
Keywords: News, Kerala, Kasaragod, Award, Thahir Thangal, C Abdullah Haji Chithari, Malayalam News, Inauguration, Twahir Thangal Memorial Award presented to C. Abdullah Haji Chithari.
< !- START disable copy paste -->