മധൂർ: (MyKasaragodVartha) വോട്ടേഴ്സ് പട്ടിക അഴിമതിയിൽ കുറ്റക്കാരെ രക്ഷപ്പെടുത്താൻ മധൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണസമിതി നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉദയൻ മധൂർ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റി അംഗം ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു. എം കെ രവീന്ദ്രൻ, അബ്ദുൽ ജലീൽ, നസീറ മജീദ്, സി എം ബഷീർ, എന്നിവർ സംസാരിച്ചു. രാവിലെ 11 മണിയോടെ ഉളിയത്തടുക്കയിൽ നിന്ന് പ്രകടനവുമായാണ് സമര സ്ഥലത്ത് എത്തിയത്.
Keywords: News, malayalam News, LDF, Madhur Panchayat, CPM, Muhammed Haneef, protest dharna, LDF staged protest dharna in front of Madhur Panchayat office