● ഡോക്ടർ എൻ.പി. ഹാഫീസ് മുഹമ്മദ് എ.കെ.എം. അഷ്‌റഫ് എം എൽ എയ്ക്ക് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിക്കും
● കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് ചടങ്ങ്.
● ഡോ. അംബികാസുതൻ മാങ്ങാടാണ് അവതാരിക എഴുതിയത്.
● കറന്റ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
കാസർകോട്: (MyKasargodVartha) കാസർകോട്ടെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഡോക്ടർ എ.എ. അബ്ദുൽ സത്താറിന്റെ അഞ്ചാമത്തെ പുസ്തകമായ 'ധർമ്മാസ്പത്രി' ഈ മാസം ഏഴിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രകാശനം ചെയ്യും.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ തനിമ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഡോക്ടർ എൻ.പി. ഹാഫീസ് മുഹമ്മദ് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിക്കും.
മാധ്യമപ്രവർത്തകൻ റഹ്‌മാൻ തായലാങ്ങാടി ആമുഖ പ്രഭാഷണവും, എഴുത്തുകാരൻ പി. സുറാബ് പുസ്തക പരിചയവും നടത്തും. കെ.ജെ. ജോണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തനിമ കലാസാഹിത്യ വേദി പ്രസിഡന്റ് അബൂത്വാഇ സ്വാഗതം ആശംസിക്കും.
മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, ഡോക്ടർ ബി. നാരായണ നായിക്, കെ.ഇ.എ. ബക്കർ, അഷ്‌റഫലി ചേരങ്കൈ, സുലേഖ മാഹിൻ, വേണു കണ്ണൻ, ഡോക്ടർ സാബിത്ത് റഹ്‌മാൻ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ഡോക്ടർ എ.എ. അബ്ദുൽ സത്താർ മറുപടി പ്രസംഗം നടത്തും. റഹ്‌മാൻ മുട്ടൊത്തടി നന്ദി പറയും.
പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാടാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ചിത്രകാരൻ വേണു കണ്ണനാണ് ഇല്ലുസ്‌ട്രേഷനും കവർ ചിത്രവും ഒരുക്കിയത്. കറന്റ് ബുക്സ്, തൃശൂർ ആണ് പ്രസാധകർ.
ഡോ. സത്താറിന്റെ മുൻ പ്രസിദ്ധീകരിച്ച കൃതികളായ 'പുലർക്കാല കാഴ്ചകൾ', 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതിൽ', 'യാത്രകൾ അനുഭവങ്ങൾ', 'ഓർമ്മകൾ പെയ്യുന്ന ഇടവഴികൾ' എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു.
Article Summary: Dr. A. A. Abdul Sathar's new book 'Dharmaspathri' will be released on Sunday, September 7th, at Kasaragod Municipal Conference Hall.
Keywords in English: Dr A A Abdul Sathar book launch, Dharmaspathri book release, Kasaragod book news, Malayalam literature news, Ambikasuthan Mangad news, Current Books Thrissur, Kerala news, Kasaragod news
#BookLaunch #Kasaragod #MalayalamLiterature #Dharmaspathri #Kerala #DrAbdulSathar