Join Whatsapp Group. Join now!

Welcome | പ്രശസ്ത എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് കാസർകോട്ടെത്തി; റെയിൽവേ സ്റ്റേഷനിൽ ഉജ്വല സ്വീകരണം

പ്രശസ്ത എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് കാസർകോട്ടെത്തി. ഡോ. എ.എ. അബ്ദുൽ സത്താറിൻ്റെ 'ധർമ്മാശുപത്രി' എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്യും.

● ഡോ. എ.എ. അബ്ദുൽ സത്താറിൻ്റെ പുസ്തക പ്രകാശനത്തിനെത്തി.

● തനിമ കലാസാഹിത്യ വേദി പ്രവർത്തകർ സ്വീകരിച്ചു.

● ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് 'ധർമ്മാശുപത്രി' പ്രകാശനം.

● മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് പ്രകാശന ചടങ്ങ്.

കാസർകോട്: (MyKasargodVartha) പ്രശസ്ത എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദിന് കാസർകോട്ട് ഹൃദ്യമായ വരവേൽപ്പ്. ഡോക്ടർ എ.എ. അബ്ദുൽ സത്താറിൻ്റെ 'ധർമ്മാശുപത്രി' എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കാസർകോട്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് വന്ദേ ഭാരത് ട്രെയിനിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ തനിമ കലാസാഹിത്യ വേദി പ്രവർത്തകർ സ്വീകരിച്ചു. 

Acclaimed Author N. P. Hafeez Muhammad Arrives in Kasaragod for Book Launch, Receives Warm Welcome

ഡോക്ടർ എ.എ. അബ്ദുൽ സത്താർ, തനിമ കലാസാഹിത്യ വേദി പ്രസിഡൻ്റ് അബു ത്വാഈ, അഷ്‌റഫ് അലി ചേരങ്കൈ, അഹമ്മദ് ചേരങ്കൈ, ബഷീർ തളങ്കര, സത്താർ ആൽഫ, സുബൈർ കളനാട്, റിസാൻ, സന ഫാത്തിമ, ശംഷാദ്, അൻഷാന, ഡോ. സത്താറിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.

'ധർമ്മാശുപത്രി'യുടെ പ്രകാശനം ഞായറാഴ്ച

കാസർകോട്ടെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഡോക്ടർ എ.എ. അബ്ദുൽ സത്താറിന്റെ അഞ്ചാമത്തെ പുസ്തകമായ 'ധർമ്മാസ്പത്രി' ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രകാശനം ചെയ്യും. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് തനിമ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഡോക്ടർ എൻ.പി. ഹാഫീസ് മുഹമ്മദ് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിക്കും.

Acclaimed Author N. P. Hafeez Muhammad Arrives in Kasaragod for Book Launch, Receives Warm Welcome

Article Summary: Renowned author N. P. Hafeez Muhammad arrived in Kasaragod for the launch of Dr. A. A. Abdul Sattar's book, receiving a warm welcome at the railway station.

Keywords: N. P. Hafeez Muhammad news, Kasaragod news, author welcome news, Dr. A. A. Abdul Sattar book, Dharmashupathri book launch, Kerala literary event news, Kasaragod author visit, Tanima Kalasahithya Vedi news.

#NPHafeezMuhammad #Kasaragod #BookLaunch #KeralaLiterature #Dharmashupathri #AuthorVisit

Post a Comment