● ഈ അധ്യയന വർഷം മുതൽ എംബിബിഎസ് ക്ലാസുകൾ തുടങ്ങും.
● അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പ്രവർത്തനഫലമായി.
● നാല് പുതിയ കോളേജുകൾകൂടി തുടങ്ങിയതോടെ എല്ലാ ജില്ലകളിലും വൈദ്യപഠന കേന്ദ്രമെന്ന ലക്ഷ്യം യാഥാർത്ഥ്യമായി.
കാസർകോട്: (MyKasargodVartha) ജില്ലയ്ക്ക് പിണറായി വിജയൻ സർക്കാരിന്റെ ഓണസമ്മാനമാണ് ഈ വർഷം മുതൽ കാസർകോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം ആരംഭിക്കാനുള്ള തീരുമാനം.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും നാഷണൽ മെഡിക്കൽ മിഷന്റെ അംഗീകാരം നേടിയെടുക്കാൻ ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനും കഴിഞ്ഞു. ഇതിലൂടെയാണ് കാസർകോട് മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് കാസർകോട് ഉൾപ്പെടെ നാല് പുതിയ മെഡിക്കൽ കോളേജുകളാണ് ആരംഭിച്ചത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ലക്ഷ്യം യാഥാർഥ്യമായി. കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന സ്ഥാപനമായി കാസർകോട് മെഡിക്കൽ കോളേജ് മാറും.
മറ്റ് ജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന കാസർകോട് ജില്ലയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിച്ചിരുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകും. ഇത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസകരമായ തീരുമാനമാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരള മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പ് മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സിപിഎം പ്രത്യേകം അഭിനന്ദിച്ചു.
Article Summary: The CPM has praised the decision to start MBBS classes at Kasaragod Medical College this year, calling it an Onam gift from the Pinarayi Vijayan government. The college gained approval after the state government secured the necessary facilities and accreditation from the National Medical Commission.
Keywords: Kasaragod Medical College news, Kerala medical education news, Pinarayi Vijayan news, CPM Kerala news, Kasaragod district news, Kerala health news, Kerala government news, MBBS admission news.
#KasaragodMedicalCollege #Kerala #MBBS #PinarayiVijayan #CPMKerala #KeralaNews