കാസർകോട്: (MyKasargodVartha) ജാർഖണ്ഡിൽ നടന്ന 67-ാമത് ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരം വിദ്യാർഥിനി മിറാന ഇഖ്ബാലിന് സ്വീകരണം നൽകി. സ്കൂൾ പിടിഎ കമ്മിറ്റി കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് സ്വീകരണം നൽകിയത്.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച മിറാന മൂന്ന് ഗോളുകൾ നേടിയിരുന്നു. മികച്ച കോച്ചുമാരുടെ കീഴിൽ പരിശീലനത്തിനുള്ള സൗകര്യം പിടിഎ ഉറപ്പുവരുത്തും. പിടിഎ പ്രസിഡന്റ് നെഹർ കടവത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ സി.ടി. ബീന, വൈസ് പ്രസിഡന്റ് ഖാദർ കടവത്ത്, അധ്യാപകരായ അലി അക്ബർ, സൗദ, മാജിദ, പിടിഎ അംഗങ്ങളായ മഹമൂദ് ബള്ളൂർ, ഹാരിസ് മഠത്തിൽ,സുമയ്യ എന്നിവർ സംബന്ധിച്ചു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Reception, State, Junior Football, Malayalam News, State junior football star Mirana Iqbal gets warm welcome.
< !- START disable copy paste -->