Join Whatsapp Group. Join now!

Jifri Thangal | എല്ലാവരിലും സ്നേഹവും സൗഹാർദവും വെച്ചു പുലർത്താനുള്ള കേന്ദ്രങ്ങളാണ് മസ്ജിദുകളെന്ന് ജിഫ്രി തങ്ങൾ; നവീകരിച്ച ആലംപാടി ഖിള്ർ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

'അറിവുള്ളവരെ പരിഹസിക്കരുത്', Jifri Thangal, Alampady, Malayalam News, കാസറഗോഡ് വാർത്തകൾ
ആലംപാടി: (MyKasargodVartha) എല്ലാവരിലും സ്നേഹവും സൗഹാർദവും വെച്ചു പുലർത്താനുള്ള കേന്ദ്രങ്ങളാണ് മസ്ജിദുകളെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. ഹൃദയം ശുദ്ധീകരിക്കുകയും പള്ളികളുടെ ആദരവിന് നിരക്കാത്തത് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. അറിവുള്ളവരെ പരിഹസിക്കരുത്. തിന്മകളെക്കാൾ നന്മകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
News, Kasargod, Kasaragod-News, Kerala, Kerala-News, Renovated Alampady Qilar Juma Masjid inaugurated.

നവീകരിച്ച ആലംപാടി ഖിള്ർ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ജമാഅത്ത് പ്രസിഡൻ്റ് കെ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. യുഎം അബ്ദുൽ റഹ്മാൻ മൗലവി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, അഹ്‌മദ് ദേവർ കോവിൽ എംഎൽഎ, അബ്ദുൽ മജീദ് ബാഖവി, കെ ബി മുഹമ്മദ് കുഞ്ഞി, പി വി അബ്ദുൽ സലാം ദാരിമി, എൻ എ അബൂബക്കർ ഹാജി സംസാരിച്ചു.

എ. മമ്മിഞ്ഞി സ്വാഗതം പറഞ്ഞു. യഹ് യൽ ബുഖാരി തങ്ങൾ, ഹുസൈൻ തങ്ങൾ മസ്തിക്കുണ്ട്, അബൂബക്കർ ഫൈസി, അഷ്റഫ് ഫൈസി എരിയപ്പാടി, അബൂബക്കർ ദാരിമി പടിഞ്ഞാർ മൂല, ഹാഫിസ് ഉമറുൽ ഫാറൂഖ് അസ്ഹരി, ജഅഫർ സഅദി എർമാളം, ഹംസ വഹബി കുഞ്ഞിക്കാനം, അബൂബക്കർ സിദ്ദീഖ് ദാരിമി ബെള്ളൂറടുക്കം, ഖമറുദ്ദീൻ ഫൈസി നാൽത്തടുക്ക, ശാക്കിർ സഅദി വലിയ മൂല, എംഎം ഹമീദ് മിഹ്റാജ് സംബന്ധിച്ചു.

നേരത്തെ, നവീകരിച്ച ഖിള്ർ ജുമാമസ്ജിദിന്റെ ഉദ്ഘാടനത്തിനും അബ്ദുൽ അബ്ബാസ് ഖിള്ർ തങ്ങളുടെ പേരിൽ ആലംപാടി ഖിള്ർ ജുമാ മസ്ജിദിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉദയാസ്തമന ഉറൂസ് നേർച്ചക്കും തുടക്കം കുറിച്ചു കൊണ്ട് ഖത്തീബ് പി വി അബ്ദുൽ സലാം ദാരിമി സിയാറത്തിന് ശേഷം പതാക ഉയർത്തി. മഹല്ല് പ്രസിഡൻ്റ് കെ അബ്ദുല്ല കുഞ്ഞി ഹാജി, ജനറൽ സെക്രട്ടറി എ. മമ്മിഞ്ഞി, ട്രഷറർ എം എം ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Renovated Alampady Qilar Juma Masjid inaugurated.

Post a Comment