രണ്ടു വിദ്യാർത്ഥികൾ വീതമുള്ള എട്ട് ടീമുകൾ മത്സരത്തിലുണ്ടായിരുന്നു. ഓരോ ടീമിനും ഒരു മുതിർന്ന നാട്ടുകാരനെ സഹായത്തിന് നൽകി. കൂടാതെ നാട്ടിലെ തല മുതിർന്ന വ്യക്തികൾ തങ്ങളുടെ ദേശത്തിൻ്റെ ഭൂതകാലത്തെ സമ്പന്നമാക്കിയ സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ, കായിക മേഖലകളിലെ പ്രഗത്ഭ വ്യക്തികൾ നൽകിയ സംഭാവനകളും ചരിത്ര സംഭവങ്ങളും പുതുതലമുറയുമായി പങ്കുവെച്ചു.
സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യത്തെ അസംബ്ലി പൊതുതിരഞ്ഞെടുപ്പിൽ ഇന്നത്തെ മഞ്ചേശ്വരം നിയോജക മണ്ഡലം കൂടി ഉൾചേർന്ന കാസർകോട് മണ്ഡലത്തിൽ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് 1952 ൽ തെരഞ്ഞെടുക്കപ്പെട്ടത് മൊഗ്രാലുകാരനായ മുഹമ്മദ് ഷാ എന്ന എം എസ് മൊഗ്രാലായിരുന്നു. 1926 ൽ മലബാർ - ഭക്ഷണ കന്നഡ വിദ്യാഭ്യാസ സമ്മേളനത്തിന് സ്ഥലത്തെ ഉത്പതിഷ്ണുക്കളുടെ മേൽനോട്ടത്തിൽ ആതിഥ്യം വഹിച്ചത് കൊച്ചു ഗ്രാമമായ മൊഗ്രാൽ ആയിരുന്നു.
1921 ൽ തഞ്ചാവൂരിൽ വെച്ച് നടന്ന ബഹുഭാഷാ കവി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ഇശൽ ഗ്രാമമായ മൊഗ്രാലിലെ പുകൾപെറ്റ മാപ്പിള കവിയായ ബാലാമുബ്നു ഫഖീഫ് ആയിരുന്നു, മോയിൻ കുട്ടി വൈദ്യരുടെ അകാല മരണശേഷം അദ്ദേഹത്തിൻ്റെ പൂർത്തിയാകാത്ത മാപ്പിളപ്പാട്ടായ ഹിജറ പൂർത്തിയാകാക്കാൻ പിതാവ് ഉണ്ണീൻ വൈദ്യർ സമീപിച്ചത് ഈ മൊഗ്രാലുകാരനെയാണ്. 1966ൽ കേരള യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ മൊഗ്രാൽ സ്വദേശി പ്രൊഫ. പി സി.എം കുഞ്ഞി ആയിരുന്നു. പതിനൊന്നു പ്രാവശ്യം ദേശീയ കാർ റാലി ചാമ്പ്യനായ മൂസ ശരീഫ് തങ്ങളുടെ ഗ്രാമവാസിയാണ് തുടങ്ങി അഭിമാനകരമായ പല നേട്ടങ്ങളുടെയും മണ്ണിലാണ് തങ്ങൾ താമസിക്കുന്നത് എന്ന തിരിച്ചറിവ് പരിപാടിയിൽ പങ്കെടുത്തവരെ അഭിമാനം കൊള്ളിച്ചു.
ഉദ്ഘാടന ചടങ്ങിൽ വെച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് മൊഗ്രാൽ മാപ്പിള പാട്ട് പാരമ്പര്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് പി എച് ഡി ലഭിച്ച ഡോ. ഫാത്തിമത്ത് റംഷീലയെ ഡോ.സഈദ മൊഗ്രാൽ ആദരിച്ചു. മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹമാൻ അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ , ലൈബ്രറി പ്രസിഡണ്ട് സിദ്ദീഖലി മൊഗ്രാൽ, പ്രോഗ്രാം കൺവീനർ മാഹിൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ, സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ ചാപ്റ്റർ പ്രസിഡൻ്റ് ബഷീർ അഹ്മദ് സിദ്ദിഖ്, സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ നിദ ഫാത്വിമ - നദ ഫാത്വിമ, ഖദീജ റാണ - ഫാത്വിമത് സൽവ, ഫാത്വിമ അബ്ബാസ് - ആസിയത്ത് റിധാന എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Keywords: News, Kerala, Kasaragod, Mogral, Malayalam News, Social Science Club, Inauguration, Quiz competition held about Mogral local history.
< !- START disable copy paste -->